Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:14 AM GMT Updated On
date_range 30 July 2017 8:14 AM GMTഇതര സംസ്ഥാന ലോട്ടറി: ജി.എസ്.ടിയുടെ മറവിൽ ധനമന്ത്രിയുടെ കള്ളക്കളി ^എം.എം. ഹസൻ
text_fieldsbookmark_border
ഇതര സംസ്ഥാന ലോട്ടറി: ജി.എസ്.ടിയുടെ മറവിൽ ധനമന്ത്രിയുടെ കള്ളക്കളി -എം.എം. ഹസൻ തൃശൂർ: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതി നൽകുന്ന കാര്യത്തിൽ ധനമന്ത്രി തോമസ് െഎസക്കിെൻറ കള്ളക്കളിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാതെ ധനമന്ത്രി കേരളീയരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പിൻവാതിലിലൂടെ ഇതര സംസ്ഥാന ലോട്ടറികൾക്ക് അനുമതി നൽകാൻ ശ്രമിക്കുന്ന ധനമന്ത്രി ഇപ്പോൾ അതിനെതിരാണെന്ന് അഭിനയിക്കുകയാണ്. ഇതര സംസ്ഥാന ലോട്ടറിക്ക് നികുതി കൂടുതലായതിനാൽ ഇവിെട വിൽപന കുറയുമെന്നും അവർ വരില്ലെന്നുമാണ് ധനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ, ഏകീകൃത നികുതിക്കു വേണ്ടി ഇതര സംസ്ഥാന ലോട്ടറിക്കാർക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയുമെന്ന കാര്യം അദ്ദേഹം മറച്ചുവെക്കുന്നു. ജി.എസ്.ടി പട്ടികയിൽനിന്ന് മറ്റു പലതും ഒഴിവാക്കിയപ്പോൾ ലോട്ടറിയും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടാതിരുന്നത് സാൻറിയാഗോ മാർട്ടിനെപ്പോലുള്ളവരെ സഹായിക്കാനാണ്. ലോട്ടറി നിയന്ത്രണ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിന് അധികാരം നൽകണമെന്ന് 2016 മാർച്ചിൽ സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ഇതിന് മറുപടിയൊന്നും കിട്ടിയില്ലെന്നാണ് ഇപ്പോഴും സർക്കാർ പറയുന്നത്. എന്നാൽ, 2016 മേയ് 10ന് കേന്ദ്രത്തിൽനിന്ന് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ഇതിനുള്ള കരട് നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പുറത്തു പറഞ്ഞില്ലെന്ന് മാത്രമല്ല, ഇതുവരെ മറുപടി നൽകിയിട്ടുമില്ല. അതിനൊപ്പം സംസ്ഥാന ലോട്ടറിയുടെ ഏജൻസി കമീഷൻ കുറച്ചതും ഇതര സംസ്ഥാന ലോട്ടറി വ്യാപാരികൾക്കു വേണ്ടിയാണെന്ന് സംശയിക്കണം. മദ്യത്തിെൻറയും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യത്തിലെന്ന പോലെ ലോട്ടറി കാര്യത്തിലും ഒളിച്ചുകളിയുണ്ടെന്ന് ഹസൻ ആരോപിച്ചു. രണ്ടരമാസം മുമ്പ് നടന്ന മദ്യശാല വിരുദ്ധ സമരത്തിെൻറ പേരിൽ ഇപ്പോൾ എം. വിൻസെൻറ് എം.എൽ.എയെ ഒന്നാം പ്രതിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത് അദ്ദേഹത്തിനെതിെര രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന കെ.പി.സി.സിയുടെ അഭിപ്രായത്തിന് അടിവരയിടുന്നതാണ്. തിങ്കളാഴ്ച തിരുവനന്തപുരം ജില്ല കോടതിയിൽ അേദ്ദഹത്തിെൻറ ജാമ്യാപേക്ഷ വരുേമ്പാൾ മറ്റു പല കേസിലും പ്രതിയാണെന്ന് വരുത്താനാണ് ശ്രമം. തിരുവനന്തപുരത്ത് ഭീതിജനകമായ അന്തരീക്ഷമാണെന്നും ആക്രമണം വർധിക്കുന്നതിന് പ്രധാന ഉത്തരവാദി സി.പി.എമ്മാണെന്നും ഹസൻ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ബി.ജെ.പിയുടെ ശൈലിയാണ്. എന്നാൽ, ഭരണത്തിലിരിക്കുന്ന സി.പി.എം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് നിയമവാഴ്ച കൈയിലെടുക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story