Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:17 AM GMT Updated On
date_range 29 July 2017 8:17 AM GMTപുറമ്പോക്ക് കൈയേറ്റം: ദിലീപിന് ലോകായുക്ത നോട്ടീസ് നൽകും
text_fieldsbookmark_border
ആമ്പല്ലൂർ: ചാലക്കുടിയിൽ സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന കേസിൽ നടൻ ദിലീപിന് ലോകായുക്ത പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകും. 28ന് ലോകായുക്ത കോടതിയിൽ ഹാജരാകണമെന്നുകാണിച്ചുള്ള നോട്ടീസ് കഴിഞ്ഞ ദിവസം നൽകാനെത്തിയപ്പോൾ ദിലീപിെൻറ ആലുവയിലെ വീട് പൂട്ടിയിട്ടിരിക്കുന്നതിനാൽ മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന് പ്രത്യേക ദൂതൻ വഴി ജയിൽ സൂപ്രണ്ട് മുഖേന ദിലീപിന് നോട്ടീസ് നൽകാൻ ലോകായുക്ത ഡിവിഷൻ െബഞ്ച് ഉത്തരവിടുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശിയും പൊതുപ്രവർത്തകനുമായ ടി.എൻ. മുകുന്ദൻ നൽകിയ പരാതിയിൽ ദിലീപ് ഉൾപ്പെടെ 13 പേരാണ് എതിർകക്ഷികൾ. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, ഇപ്പോഴത്തെ ജില്ല കലക്ടർ, മുൻ ജില്ല കലക്ടർ, സ്ഥലമുടമകൾ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിെൻറ നോട്ടീസ് മാത്രമാണ് കൈപ്പറ്റാതെ മടങ്ങിയത്. അടുത്തമാസം 25ന് തിരുവനന്തപുരം ലോകായുക്ത കോടതിയിൽ ഹാജരാകണമെന്നുകാണിച്ചാണ് നോട്ടീസ് നൽകുന്നത്.
Next Story