Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:14 AM GMT Updated On
date_range 29 July 2017 8:14 AM GMTഫാ. ജോയ് വൈദ്യക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
ഇരിങ്ങാലക്കുട: സ്നേഹഭവൻ െഎ.ടി.സി ഡയറക്ടർ ഫാ. ജോയ് വൈദ്യക്കാരനെ സ്നേഹഭവനിൽ അതിക്രമിച്ച് കയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കോടാലി വിജയവിലാസം വീട്ടിൽ കരാേട്ട മനു എന്ന മനീഷ്കുമാർ (32), വാസുപുരം മരോട്ടിക്കുന്ന് വീട്ടിൽ പഞ്ചാര എന്ന രാഗേഷ് (31) എന്നിവരാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ജൂൺ 24ന് രാത്രിയാണ് ക്രൈസ്റ്റ് കോളജിന് അടുത്തുള്ള സ്നേഹഭവൻ െഎ.ടി.സി വളപ്പിൽ വൈദികൻ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിേക്കറ്റ വൈദികനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേസിൽ ഉൾപ്പെട്ടവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പ്രതികളെ പിടികൂടാൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സി.െഎ എം.കെ. സുരേഷ്കുമാർ, എസ്.െഎ കെ.എസ്. സുശാന്ത്, പ്രൊബേഷണറി എസ്.െഎ മണികണ്ഠൻ, എ.എസ്.െഎ വിജു പൗലോസ്, സീനിയർ സി.പി.ഒമാരായ കെ.എ. മുഹമ്മദ് അഷറഫ്, മുരുകേഷ് കടവത്ത്, എ.കെ. ഗോപി, സി.പി.ഒമാരായ മനോജ് പേരാമ്പ്ര, മനോജ് അത്തിക്കായ്, വി.ബി. രാജീവ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. അന്വേഷണത്തിെൻറ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാരെയും വിദ്യാർഥികളെയും മറ്റും നിരവധി തവണ ചോദ്യംചെയ്തതിന് ഒടുവിലാണ് നിർണായകമായ വിവരങ്ങൾ ലഭ്യമായത്. ആക്രമണത്തിന് സ്ഥാപനവുമായുള്ള ചില പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്നും ആക്രമണം ക്വേട്ടഷൻ ജോലിയായിരുന്നുവെന്നും അേന്വഷണത്തിൽ വ്യക്തമായി. കിഴക്കൻ മേഖലയിലെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിനിെട പ്രതികൾ ഒാരോരുത്തരായി ഒളിവിൽപോയി. പിന്നീട് പൊലീസ് സംഘം പ്രതികളുടെ വീടും പരിസരവും നിരീക്ഷിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ തീവണ്ടിമാർഗം അന്യസംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുമെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ, ചാലക്കുടി, കല്ലേറ്റുങ്കര, തൃശൂർ റെയിൽവേ സ്റ്റേഷനുകളിൽ നിരീക്ഷണം ഏർപ്പെടുത്തി. കല്ലേറ്റുങ്കര സ്റ്റേഷനിൽ എത്തിയ പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളും സ്നേഹഭവൻ െഎ.ടി.സിയുമായി ബന്ധപ്പെട്ടിരുന്ന ചിലരും നടത്തിവന്നിരുന്ന നിർമാണ പ്രവൃത്തികളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും മറ്റു ചില തർക്കങ്ങളുമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചിലർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.
Next Story