Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:11 AM GMT Updated On
date_range 29 July 2017 8:11 AM GMTജോസഫ് നൈനാന് തൃശൂരിെൻറ സ്നേഹം
text_fieldsbookmark_border
തൃശൂർ: 33 വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്ന തൃശൂർ റെയിൽവേ മാനേജർ ജോസഫ് നൈനാന് തൃശൂരിെൻറ സൗഹൃദക്കൂട്ടായ്മ സ്നേഹയാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രസംഗത്തേക്കാളുപരിയായി പ്രവൃത്തിയിൽ ഊന്നൽ നൽകുകയും മനസ്സിൽ പച്ചപ്പ് സൂക്ഷിക്കുകയും പ്രകൃതിയെ ചേർത്ത വികസനത്തിന് പ്രവർത്തിക്കുകയും ചെയ്തതാണ് ജോസഫ് നൈനാനെ ഉദ്യോഗസ്ഥരിൽനിന്ന് വേറിട്ടതാക്കുന്നതെന്ന് മന്ത്രി അനുമോദന പ്രസംഗത്തിൽ പറഞ്ഞു. യാത്രയയപ്പ് പരിപാടിയിൽ നൈനാെൻറ വീടിന് സമീപത്തെ ചേറൂർ സ്കൂളിലെ കുട്ടികളും എത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ, കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യർ, കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ, റെയിൽവേ പാസഞ്ചേഴ്സ് ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ, റെയിൽവേ എറണാകുളം ഏരിയ മാനേജർ ഹരികൃഷ്ണൻ, പുതിയ തൃശൂർ മാനേജർ കെ.ആർ. ജയകുമാർ, ഡോ. കെ.എസ്. പിള്ള, ഡോ. എം. ജയപ്രകാശ്, ചേംബർ ഓഫ് േകാമേഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Next Story