Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി യൂനിറ്റ് കൺവെൻഷൻ

text_fields
bookmark_border
തൃശൂർ: ശക്തൻ തമ്പുരാൻ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും കോർപറേഷൻ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ശക്തൻ പച്ചക്കറി യൂനിറ്റ് ആവശ്യപ്പെട്ടു. മഴക്കാല രോഗങ്ങൾ തടയാൻ വ്യാപാരികളുമായും തൊഴിലാളികളുമായും ചർച്ച നടത്തി നടപടിയെടുക്കണമെന്നും വാഹന പാർക്കിങ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ. ബിജു ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജോസ് തെക്കേത്തല മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് സേവ്യർ ചിറയത്ത് അംഗത്വ കാർഡ് വിതരണം ചെയ്തു. ഭാരവാഹികൾ: കെ. ബിജു ജോസ് (പ്രസി.), അലക്സ് മാത്യു (വൈസ് പ്രസി.), ബിജീഷ് വി. ജോസ് (സെക്ര.), ടി.എസ്. ഹരികൃഷ്ണൻ (ജോ. സെക്ര.), കെ.പി. വർഗീസ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story