Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:11 AM GMT Updated On
date_range 28 July 2017 8:11 AM GMTകലുങ്ക് നിർമാണത്തിന് പൊളിച്ചറോഡ് അപകടക്കെണി
text_fieldsbookmark_border
മേത്തല:- കലുങ്ക് നിർമാണത്തിനായി പൊളിച്ച റോഡ് ടാറിടാത്തതുമൂലം അപകടം പതിവാകുന്നു. മേത്തല ഫീനിക്സ് സ്കൂളിന് സമീപത്തെ റോഡിലാണ് സംഭവം. കലുങ്കിന് ഇരുഭാഗത്തുമുള്ള കുണ്ടും കുഴിയും നികത്താത്തതാണ് അപകടത്തിനിടയാക്കുന്നത്. നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ ഭാഗത്ത് അപകടത്തിൽപെടുന്നത്. സൈക്കിളിന് പോലും പോകാനാകാത്ത സ്ഥിതിയാണ്. റോഡിെൻറ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കലുങ്ക് നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാർ നിർമാണം തടഞ്ഞിരുന്നു. ഇതിനുശേഷം മാസം മുമ്പാണ് നിർമാണം പൂർത്തിയാക്കിയത്.
Next Story