Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 1:41 PM IST Updated On
date_range 28 July 2017 1:41 PM IST'കസ്്റ്റഡി മർദനം; പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'
text_fieldsbookmark_border
' ഏങ്ങണ്ടിയൂർ:- പാവറട്ടി പൊലീസിെൻറ മർദനത്തെ തുടർന്ന് വിനായക് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണമായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പുറത്താക്കി കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി എന്നിവയുടെ പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. ജില്ലയിൽനിന്ന് മൂന്ന് മന്ത്രിമാരുണ്ടായിട്ടും വിനായകിെൻറ വീട് സന്ദർശിക്കാനോ കുടുംബത്തെ ആശ്വസിപ്പിക്കാനോ, സഹായം അനുവദിക്കാനോ ശ്രമിക്കാത്തത് കുറ്റക്കാരെ സംരക്ഷിക്കുന്നതിെൻറ ഭാഗമാണെന്നും പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. കെ.പി.സി.സി എക്സി. അംഗം ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, അംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, മനോജ് തച്ചപ്പുള്ളി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.എ. ഗോപാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് സി.എസ്. നാരായണൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ വിനായകിെൻറ പിതാവ് കൃഷ്ണൻകുട്ടിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story