Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജിനീയറിങ്​ പഠനഭാരം...

എൻജിനീയറിങ്​ പഠനഭാരം ലഘൂകരിക്കും –എ.​െഎ.സി.ടി.ഇ ചെയർമാൻ

text_fields
bookmark_border
തിരുവനന്തപുരം: എൻജിനീയറിങ് പാഠ്യപദ്ധതി 160 ക്രെഡിറ്റുകളാക്കി കുറക്കുമെന്ന് എ.െഎ.സി.ടി.ഇ ചെയർമാൻ ഡോ. അനില്‍ സഹസ്രാബുധെ. നിലവിലെ പാഠ്യപദ്ധതി വിദ്യാർഥികളിൽ അമിതഭാരമുണ്ടാക്കുെന്നന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണിത്. ഇത് സ്റ്റാർട്ടപ് പോലുള്ള സംരംഭങ്ങൾക്ക് വിദ്യാർഥികൾക്ക് തടസ്സമാണ്. എ.െഎ.സി.ടി നേരത്തേ പുറത്തിറക്കിയ മാതൃക പാഠ്യപദ്ധതിയിൽ 200 ക്രെഡിറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ മാതൃകയിലാണ് രാജ്യത്തെ ഒേട്ടറെ സർവകലാശാലകൾ പാഠ്യപദ്ധതി തയാറാക്കിയത്. സംസ്ഥാനത്ത് സാേങ്കതിക സർവകലാശാലയിൽ ബി.ടെക്കിന് 180 ക്രെഡിറ്റുകളാണുള്ളത്. പല സർവകലാശാലകളിലും വർഷങ്ങളായി പാഠ്യപദ്ധതി പരിഷ്കരണം നടന്നിട്ടില്ല. കാലഹരണപ്പെട്ട പാഠ്യപദ്ധതി എൻജിനീയറിങ് മേഖലയിലെ പുതിയ സാധ്യതകളെയും വെല്ലുവിളികളെയും നേരിടാൻ പര്യാപ്തമല്ല. അതുകൊണ്ട് പാഠ്യപദ്ധതിയിൽ കാലാനുസൃത പരിഷ്കരണം കൊണ്ടുവരണം. ഇതിനായി ദേശീയതലത്തിൽ മികച്ച അധ്യാപകരുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്ന സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യങ്ങളുടെ എണ്ണം കുറക്കുന്നതടക്കം നിലവിലെ ചോദ്യപേപ്പർ മാതൃകകളിൽ മാറ്റം കൊണ്ടുവരാനും ആലോചിക്കുന്നു. തെരഞ്ഞെടുത്ത് ഉത്തരം എഴുതുന്നരീതിക്ക് പകരം ശ്രമകരമായ പ്രോബ്ലം സോൾവിങ് ചോദ്യങ്ങൾ കൊണ്ടുവരാനാണ് ആലോചന. ഇൗവർഷം മുതൽ ദേശീയാടിസ്ഥാനത്തിൽ 150ഒാളം വരുന്ന സ്വയംഭരണ കോളജുകളിൽ മൂന്നാഴ്ചത്തെ 'സ്റ്റുഡൻറ് ഇൻഡക്ഷൻ' പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ വിവിധ പശ്ചാത്തലത്തിൽനിന്ന് വരുന്നവരായിരിക്കും വിദ്യാർഥികൾ. വിദ്യാർഥികളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. പ്രാദേശികഭാഷയിലെ പ്രാവീണ്യത്തിന് പുറമെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള കഴിവും ആത്മവിശ്വാസവും വർധിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. വിവിധതരത്തിലുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവും വിദ്യാർഥികളിൽ വളർത്തിയെടുക്കും. മൂന്നാഴ്ച നിരന്തരം അധ്യാപകരും വിദഗ്ധരുമായി വിദ്യാർഥികൾക്ക് സംവദിക്കാൻ അവസരമുണ്ടാകും. ഒാരോ 20 വിദ്യാർഥിക്കും ഒരു അധ്യാപക​െൻറ സേവനം ലഭ്യമാക്കും. നിലവിൽ െഎ.െഎ.ടികൾ പിന്തുടരുന്നരീതി അടുത്തഘട്ടത്തിൽ രാജ്യത്തെ മുഴുവൻ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എ.െഎ.സി.ടി.ഇ ചെയർമാൻ പറഞ്ഞു. –സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS
Next Story