Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതദ്ദേശ വകുപ്പി​െൻറ...

തദ്ദേശ വകുപ്പി​െൻറ ഉത്തരവ്​ പാളി; താൽക്കാലിക ഡോക്​ടർമാരും ജീവനക്കാരും വന്നില്ല

text_fields
bookmark_border
തൃശൂർ: സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാെരയും തദ്ദേശ സ്ഥാപനങ്ങൾ നിയമിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പി​െൻറ ഉത്തരവ് പാളി. ഉത്തരവ് വന്ന് ഒരു മാസം പിന്നിടുേമ്പാൾ ജില്ലയിൽ മൂന്ന് ഡോക്ടർമാരെ മാത്രമാണ് നിയമിക്കാനായത്. കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി താലൂക്ക് ആശുപത്രികളിലും 20 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നൂറോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരില്ലാതെ രോഗികൾ നട്ടംതിരിയുേമ്പാഴാണിത്. സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതയും വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയുമാണ് തദ്ദേശ സ്ഥാപനങ്ങളെ പിന്നോട്ടടിക്കുന്നത്. തദ്ദേശ വകുപ്പിനപ്പുറം ധന, ആരോഗ്യ വകുപ്പുകൾ കൂടി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിേക്കണ്ടതായിരുന്നു. എന്നാൽ, ധന വകുപ്പും ആരോഗ്യ വകുപ്പും അനുബന്ധ ഉത്തരവ് ഇറക്കാത്തതിനാൽ എന്തുചെയ്യണമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. തനത് ഫണ്ട് ഉപയോഗിച്ച് ഡോക്ടർമാരെയും നഴ്സ് അടക്കം ജീവനക്കാരെയും നിയമിക്കാനായിരുന്നു ഉത്തരവ്. പഞ്ചായത്തുകളിൽ തനത് ഫണ്ട് ഉെണ്ടങ്കിലും അത് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇതുവരെ നിലപാട് എടുത്തിട്ടില്ല. പഞ്ചായത്ത് പ്രസിഡൻറ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി, പഞ്ചായത്ത് സെക്രട്ടറി എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് ഡോക്ടർമാരെ നിയമിക്കേണ്ടത്. എന്നാൽ, തനത് ഫണ്ടിൽനിന്ന് പണം നൽകുന്നതിൽ മിക്ക പഞ്ചായത്തുകളും വിമുഖത കാട്ടുകയാണ്. പണം തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വന്നശേഷം കാര്യങ്ങൾ തീരുമാനിച്ചാൽ മതിെയന്നുമുള്ള ഉപദേശമാണ് ജനപ്രതിനിധികൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി അടക്കം ജീവനക്കാർ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ തനത് ഫണ്ട് ഇല്ലാത്തതിനാൽ വിവിധ കാര്യങ്ങൾക്കായി മാറ്റിവെച്ച പണം ഇതിനായി ഉപയോഗിക്കാൻ ബ്ലോക്ക് അധികൃതരും തയാറല്ല. അതേസമയം, പനി അടക്കം പകർച്ചവ്യാധികൾ ജില്ലയിൽ നാലിരട്ടിയായി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2,543 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 288 പേരാണ് വയറിളക്കം പിടിപെട്ട് ചികിത്സ തേടിയത്. പ്രതിദിനം എച്ച് 1 എൻ 1ഉം സ്ഥിരീകരിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ ജനറൽ ആശുപത്രിവരെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവംമൂലം രോഗികൾ ബുദ്ധിമുട്ടുേമ്പാഴും കൃത്യമായ ഉത്തരവ് ഇറക്കുന്നതിൽ സർക്കാറും വിമുഖത കാട്ടുകയാണ്. വേതനം കുറവ്; ഡോക്ടർമാരെ കിട്ടാനില്ല തൃശൂർ: സർക്കാർ ആശുപത്രികളിൽ താൽക്കാലിക സേവനം നടത്തുന്ന ഡോക്ടർമാർക്ക് സർക്കാർ നിർദേശിച്ച വേതനം കുറവെന്ന് പരാതി. താൽക്കാലിക ഡോക്ടർമാർക്ക് 36,000 രൂപ നൽകാനാണ് തദ്ദേശവകുപ്പ് പഞ്ചായത്തിനോട് നിർദേശിച്ചത്. അതേസമയം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തി​െൻറ ഭാഗമായി നിയോഗിക്കുന്ന ഡോക്ടർമാർക്ക് 55,000 രൂപയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വേതനത്തിൽ ജോലിചെയ്യാൻ ഡോക്ടർമാർ തയാറല്ല. കുറഞ്ഞവേതനം നഴ്സുമാരെയും താൽക്കാലിക ജോലിയിലേക്ക് ആകർഷിക്കുന്നില്ല. വേതനം വർധിപ്പിക്കാതെ ആരും വരാത്ത സാഹചര്യമാണുള്ളത്. സേവനത്തിന് മാത്രം ജോലിചെയ്യുേമ്പാഴും വന്നുപോകുന്നതിനും മറ്റുമുള്ള ചെലവ് കണ്ടെത്താനാവുന്നില്ലെന്ന് അപേക്ഷ കൊടുത്ത ഡോക്ടർമാരിൽ ചിലർ പരിതപിക്കുന്നു. സംസ്ഥാനത്തി​െൻറ ആരോഗ്യപ്രശ്നങ്ങൾക്ക് മുൻഗണന നൽകി പണം കൂട്ടിനൽകാൻ തദ്ദേശസ്ഥാപനങ്ങൾക്കാവുകയുമില്ല. വകുപ്പ് നൽകിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പിന്നീട് കുടുങ്ങുമെന്ന ഭീതിയാണ് ജനപ്രതിനിധികൾക്കുള്ളത്.
Show Full Article
TAGS:LOCAL NEWS
Next Story