Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 1:47 PM IST Updated On
date_range 27 July 2017 1:47 PM ISTസൗന്ദര്യവത്കരണം
text_fieldsbookmark_border
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ചേറ്റുവ പുഴയോര തീരദേശ റോഡിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തണൽ മരങ്ങൾ നട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇർഷാദ് കെ. ചേറ്റുവ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ശശാങ്കൻ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന ബാലൻ, തൊഴിലുറപ്പ് ഓവർസീയർ കെ.എൻ. സുജിനി എന്നിവർ സംസാരിച്ചു. ഔഷധക്കഞ്ഞി വിതരണം കിഴുപ്പിള്ളിക്കര: താന്ന്യം പഞ്ചായത്ത് തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഔഷധക്കഞ്ഞിയും ചികിത്സാസഹായവും വിതരണം ചെയ്തു. ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ജോസ്, സംവിധായകൻ മണിലാൽ എന്നിവർ മുഖ്യാതിഥികളായി. അഡ്വ. എ.യു. രഘുരാമൻ പണിക്കർ, എലൈറ്റ് ഗ്രൂപ് എം.ഡി ടി.ആർ. വിജയകുമാർ, എസ്.എൻ.എ മാർക്കറ്റിങ് മാനേജർ ജയകൃഷ്ണൻ നമ്പി, അന്തിക്കാട് ബ്ലോക്ക് അംഗം ടി.കെ. പരമേശ്വരൻ, എ.ഡി. ബെന്നി, കെ.എൻ. വിവേകാനന്ദൻ, വിജി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story