Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:11 AM GMT Updated On
date_range 27 July 2017 8:11 AM GMTമുംബൈയിൽ കെട്ടിടം തകര്‍ന്ന സംഭവം: ശിവസേന നേതാവ് അറസ്റ്റിൽ
text_fieldsbookmark_border
മരണം 17; നിയമസഭയിൽ ബഹളം മുംബൈ: നഗരപ്രാന്തത്തിലെ ഗഡ്കോപ്പറിൽ 35 വർഷം പഴക്കമുള്ള നാലുനില കെട്ടിടം തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച രാത്രി വൈകി അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. 28 പേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശിവസേന പ്രാദേശിക നേതാവ് സുനിൽ സീതാപിനെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. തകർന്ന കെട്ടിടത്തിെൻറ താഴെനിലയിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള സീതാപ് നഴ്സിങ് ഹോമിൽ നിയമവിരുദ്ധമായി നവീകരണ പ്രവൃത്തികൾ നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനാലാണ് അറസ്റ്റ്. അപകടത്തെെചാല്ലി ബുധനാഴ്ച നിയമസഭയിൽ ബഹളമുണ്ടായി. കോൺഗ്രസ്, എൻ.സി.പി അംഗങ്ങളാണ് ശക്തമായ നടപടി ആവശ്യപ്പെട്ടത്. ഗഡ്കോപ്പർ പാർക്ക് ഭാഗത്ത് 15 കുടുംബങ്ങൾ താമസിക്കുന്ന സിദ്ധിസായി കോഒാപറേറ്റിവ് സൊെസെറ്റിക്കു കീഴിലുള്ള കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 10.30ഒാടെ തകർന്നത്. മുകൾനിലയിൽ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിെൻറ താഴത്തെ നിലയിലാണ് നഴ്സിങ് ഹോം പ്രവർത്തിച്ചിരുന്നത്. ഇവിടെ നടക്കുന്ന അനധികൃത നവീകരണ പ്രവർത്തനങ്ങൾ കെട്ടിട സുരക്ഷയെ ബാധിച്ചതായി നേരേത്ത താമസക്കാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി താമസക്കാർ യോഗം ചേർന്ന് നിർമാണപ്രവൃത്തി തടയാൻ തീരുമാനിച്ചിരുന്നു. ഇതിനുശേഷമായിരുന്നു അപകടം. കുറ്റകരമായ നരഹത്യ, മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സുനിൽ സീതാപിനെതിരെ ചുമത്തിയത്. മുഖ്യമന്ത്രി ഫഡ്നാവിസ് അപകടസ്ഥലം സന്ദർശിച്ചു.
Next Story