Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര ജീവനക്കാർ...

കേന്ദ്ര ജീവനക്കാർ ഉത്തരവ്​ കത്തിച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
തൃശൂർ: ഏഴാം ശമ്പള പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര മന്ത്രിമാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിലും എൻ.ഡി.എ സർക്കാറി​െൻറ വഞ്ചനാപരമായ നിലപാടുകളിലും പ്രതിഷേധിച്ച് കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് അലവൻസുകൾ സംബന്ധിച്ച ഉത്തരവ് കത്തിച്ച് പ്രകടനം നടത്തി. വീട്ടുവാടക അലവൻസ് കുറക്കുകയും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച മാസം മുതൽ പുതുക്കിയ അലവൻസുകൾ നൽകാതിരിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് സംഘടന കുറ്റപ്പെടുത്തി. ഇതു മൂലം 11 മാസത്തെ കുടിശ്ശിക നഷ്ടപ്പെട്ടു. മിനിമം ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിലും ഫിറ്റ്മ​െൻറ് ഫോർമുല പരിഷ്കരിക്കുന്നതിലും തീരുമാനമായിട്ടില്ല. തൃശൂർ സ്പീഡ് പോസ്റ്റോഫിസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺെഫഡേറഷൻ ജില്ല പ്രസിഡൻറ് കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വി. ശ്രീകുമാർ, ബാബു തോമസ്, പി. ശശികുമാർ, ജില്ല സെക്രട്ടറി വി. ഹരി, പി.ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story