Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:13 AM GMT Updated On
date_range 25 July 2017 8:13 AM GMTകെ.എസ്.എസ്.പി. കലക്ടറേറ്റ് മാർച്ച് 27ന്
text_fieldsbookmark_border
തൃശൂർ: പി.എഫ്.ആർ.ഡി.എ നിയമം റദ്ദാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 27ന് കലക്ടറേറ്റ് മാർച്ച് നടത്തും. കഴിഞ്ഞ മേയിൽ തിരുവനന്തപുരത്ത് നടന്ന യൂനിയെൻറ സിൽവർ ജൂബിലി സമ്മേളനം അംഗീകരിച്ച ആവശ്യം നേരത്തെ സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ധർണ സംസ്ഥാന സെക്രട്ടറി കെ.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന െസക്രട്ടറി വി.വി. പരമേശ്വരൻ ജില്ല പ്രസിഡൻറ് എ.പി. ജോസ്, ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ, ട്രഷറർ സി.എൻ. ശ്രീധരക്കുറുപ്പ്, വൈസ് പ്രസിഡൻറ് ടി.എൻ. വിജയാദേവി എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. സ്വാഗതസംഘം യോഗം ഇന്ന് തൃശൂർ: അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ ആദ്യ സംഘടനയായ അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷെൻറ പ്രഥമ സംസ്ഥാന സമ്മേളനം ഒക്ടോബർ അവസാനവാരത്തിൽ തൃശൂരിൽ നടക്കും. സംസ്ഥാന സമ്മേളനത്തിെൻറ സ്വാഗതസംഘ രൂപവത്കരണ യോഗം ചൊവ്വാഴ്ച 10ന് തൃശൂർ ടാഗോർ ഹാളിൽ അനിൽഅക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്മുമ്പ് 14 ജില്ലകളിലും ഘടകങ്ങൾ രൂപവത്കരിക്കും. സംസ്ഥാന പ്രസിഡൻറ് എം. ദിലീപ്, സെക്രട്ടറി മധു കോട്ടത്തുരുത്തി, ട്രഷറർ മൊയ്തു തോടന്നൂർ, ജില്ല ചെയർമാൻ ജെയിംസ്, ജില്ല കൺവീനർ സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Next Story