Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:14 AM GMT Updated On
date_range 22 July 2017 8:14 AM GMTവധഭീഷണി: ദീപ നിശാന്തിെൻറ പരാതിയിൽ കേസെടുത്തു
text_fieldsbookmark_border
തൃശൂർ: 'കാവിപ്പട', 'ഒൗട്ട്സ്പോക്കൺ' എന്നീ സംഘ്പരിവാർ അനുകൂലികളുടെ ഫേസ്ബുക്കിലൂടെ തനിക്കെതിരെ വധഭീഷണി മുഴക്കിയതിനെതിരെ തൃശൂർ ശ്രീകേരളവർമ കോളജിലെ മലയാളം വിഭാഗം അധ്യാപിക ദീപ നിശാന്ത് നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിെൻറ തുടർച്ചയായാണ് വെസ്റ്റ് പൊലീസിലും പരാതി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ േചർത്താണ് പരാതി നൽകിയത്. 'മുഖത്ത് ആസിഡ് ഒഴിക്കുകയെങ്കിലും ചെയ്തുകൂടേ' എന്നുതുടങ്ങിയ ഭീഷണി പരാമർശങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റാണ് ദീപക്കെതിരെ വന്നത്. കോളജ് കാമ്പസിൽ എസ്.എഫ്.െഎ പ്രവർത്തകർ സരസ്വതീദേവിയുടെ ഒരു ചിത്രം പ്രദർശിപ്പിച്ചതിനെച്ചൊല്ലി തർക്കം ഉയർന്നിരുന്നു. ഇതിൽ എസ്.എഫ്.െഎയെ അനുകൂലിച്ച് ദീപ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് സംഘ്പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായി ദീപയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. അതിനുപിന്നാലെയാണ് ആസിഡ് ഒഴിച്ചോ മുറിവേൽപിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനം ഫേസ്ബുക്കിലൂടെ വന്നത്. 'ഹിന്ദുരക്ഷാ സേന'യുടെ പേരിലാണ് ഇൗ ആഹ്വാനം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെയുള്ള ദീപയുടെ കുടുംബാംഗങ്ങളെ പരസ്യമായി അപമാനിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. തന്നെ മാത്രമല്ല, സ്ത്രീത്വത്തെത്തന്നെ അവഹേളിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്ന് ദീപ പരാതിയിൽ ചൂണ്ടിക്കാട്ടി. ജോലിയെ ബാധിക്കുന്ന വിധത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. പുറത്ത് പെങ്കടുക്കുന്ന പരിപാടികൾ തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമുണ്ടെന്ന് പരാതിയിൽ പറയുന്നു.
Next Story