Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:09 AM GMT Updated On
date_range 22 July 2017 8:09 AM GMTഅപകടദൃശ്യം മൊബൈലിൽ പകർത്താൻ തിരക്ക്; എൻജിനീയർക്ക് നടുറോഡിൽ ദാരുണാന്ത്യം
text_fieldsbookmark_border
പുണെ: അപകടത്തിൽപെട്ട് നടുറോഡിൽ ജീവന് യാചിച്ച് ഏറെനേരം കിടന്ന 25കാരനായ സോഫ്റ്റ്വെയർ എൻജിനീയർ മൊബൈലിൽ ചിത്രം പകർത്താൻ മത്സരിച്ച കാഴ്ചക്കാരുടെ മുന്നിൽ പിടഞ്ഞുമരിച്ചു. പുണെ നഗരത്തിലെ ഭൊസാരിയിൽ ഇന്ദ്രയാനി നഗർ കോർണറിലാണ് രാജ്യത്തെ നടുക്കിയ അപകടം. സതീഷ് പ്രഭാകർ മെെട്ട എന്ന യുവാവാണ് നാട്ടുകാരുടെ കടുത്ത അനാസ്ഥയുടെ ഇരയായത്. ബുധനാഴ്ച വൈകീട്ടാണ് എൻജിനീയറെ വാഹനം ഇടിച്ചിട്ട് കടന്നത്. മുഖവും മറ്റു ഭാഗങ്ങളും ചോരയിൽ കുളിച്ച് റോഡിൽ കിടന്ന യുവാവിെൻറ ചിത്രങ്ങൾ പകർത്താനും വിഡിയോ എടുക്കാനും മത്സരിച്ചവരാരും ഇയാളെ ആശുപത്രിയിലെത്തിക്കാൻ താൽപര്യം കാണിച്ചില്ല. ഏറെ നേരം കഴിഞ്ഞ് ഇതുവഴി വന്ന സമീപത്തെ ആശുപത്രിയിലെ ഡോക്ടർ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. താൻ എത്തുേമ്പാൾ യുവാവ് കൈകളും കാലും ഇളക്കിയിരുന്നുവെന്നും നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ കാർത്തിക്രാജ് കാടെ പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.
Next Story