Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:01 AM GMT Updated On
date_range 22 July 2017 8:01 AM GMTസ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
എളവള്ളി: വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക പ്രഭാതഭക്ഷണവുമായി പഞ്ചായത്ത്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രഭാതഭക്ഷണമായി വിദ്യാഭ്യാസ വകുപ്പ് മുട്ടയും പാലും നൽകുന്നുണ്ട്. ബാക്കി വരുന്ന രണ്ട് ദിവസങ്ങളിലാണ് എളവള്ളി പഞ്ചായത്തിെൻറ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം ഒരുക്കിയത്. കാക്കശ്ശേരി ജി.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഇഡ്ഡലിയും സാമ്പാറും കുട്ടികൾക്ക് വിളമ്പി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡൻറ് യു.കെ. ലതിക അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ഉഷ പദ്ധതി വിശദീകരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെന്നി ജോസഫ്, ഹസീന താജുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി. ടി.സി. മോഹനൻ, ബി.ആർ. സന്തോഷ്, കെ.എസ്. സദാനന്ദൻ, ബിജു കുരിയക്കോട്ട്, പി.ജി. സുബിദാസ്, ഷാജി കാക്കശ്ശേരി, സനൽ കുന്നത്തുള്ളി, ടി.എസ്. വേലായുധൻ, കെ.ആർ. രഞ്ജിത്ത്, ടി.ഡി. സുനിൽ, കെ. ഒ. ബാബു, നളിനി ജയൻ, ഷൈനി സതീശൻ, സി.എഫ്. രാജൻ, തുളസി രാമചന്ദ്രൻ , ഓമന പി.എസ്. ലിസി വർഗീസ്, പ്രസാദ് കാക്കശ്ശേരി, മിനി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് പോൾ സ്വാഗതവും സതീന്ദ്രൻ നന്ദിയും പറഞ്ഞു.
Next Story