Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:23 AM GMT Updated On
date_range 21 July 2017 8:23 AM GMTറേഷൻ കാർഡ്: അനർഹർക്കെതിരെ നടപടി
text_fieldsbookmark_border
തൃശൂർ: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം പ്രസിദ്ധീകരിച്ച മുൻഗണന ലിസ്റ്റിൽ അനർഹരായവർ, സർക്കാർ-അർധ സർക്കാർ ജീവനക്കാർ, സർവിസ് പെൻഷൻകാർ എന്നിവർ മുൻഗണന വിഭാഗ കാർഡ് നോട്ടീസ് പ്രസിദ്ധീകരിച്ച 15 ദിവസത്തിനകം അതത് താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലാക്കി മാറ്റണം. അല്ലാത്തവർക്കെതിരെ കടുത്ത ശിക്ഷാനടപടി കൈക്കൊള്ളും. അന്വേഷണത്തിൽ പിടിക്കപ്പെടുന്നവരിൽനിന്ന് അനർഹമായി കൈപ്പറ്റിയ വിഹിതത്തിെൻറ വിപണി വില ഈടാക്കുമെന്നും ജയിൽശിക്ഷ ഉൾപ്പെടെയുള്ള നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. സംയോജിത സഹകരണ വികസനപദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം 22ന് തൃശൂർ: ദേശീയ സഹകരണ വികസന കോർപറേഷെൻറയും സംസ്ഥാന സർക്കാറിെൻറയും സംയുക്താഭിമുഖ്യത്തിൽ ജില്ല സഹകരണ ബാങ്ക് വഴി നടപ്പാക്കുന്ന സംയോജിത സഹകരണ വികസന പദ്ധതി രണ്ടാംഘട്ടത്തിെൻറയും റുപെ കെ.സി.സി കാർഡ്, മൊബൈൽ ബാങ്കിങ്, മൈേക്രാ എ.ടി.എം തുടങ്ങിയവയുടെയും ഉദ്ഘാടനം ശനിയാഴ്ച 10.30ന് കോവിലകത്തുംപാടം ജവഹർലാൽ കൺവെൻഷൻ സെൻററിൽ നടക്കും. ഇൻസ്ട്രക്ടർ ഒഴിവ് തൃശൂർ: തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെയിലറിങ്) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന്. ഫോൺ 0487 2333460.
Next Story