Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹരിയാലി പദ്ധതി; 30...

ഹരിയാലി പദ്ധതി; 30 ഏക്കറോളം നെൽകൃഷി വെള്ളത്തിനടിയിൽ

text_fields
bookmark_border
പഴയന്നൂർ: ഹരിയാലി പദ്ധതിയുടെ ഭാഗമായി തോട്ടിലെ ഒഴുക്ക് തടഞ്ഞ് ബണ്ടു കെട്ടിയതോടെ 30 ഏക്കറോളം നെൽകൃഷി വെള്ളത്തിനടിയിലായി. കല്ലേപ്പാടം ചന്തപ്പുര പാടശേഖരത്തിലെ നാനാർപുഴ രാമകൃഷ്ണൻ, വിജയലക്ഷ്മി, നാലുപുരക്കൽ പരമേശ്വരൻ, കൊടവംപാടത്ത് സുകുമാരൻ, നെടിയിൽ നാരായണൻകുട്ടി, കുളമ്പിൽ ശിവരാമൻ തുടങ്ങി ഇരുപതോളം കർഷകരുടെ പാടമാണ് വെള്ളത്തിൽ മുങ്ങിയത്. മഴ തുടർന്നാൽ കല്ലേപ്പാടം ചന്തപ്പുര പാടശേഖരത്തിലെ 130 ഏക്കർ നെൽകൃഷിയും വെള്ളത്തിൽ മുങ്ങും കൂടാതെ അടുത്തുള്ള കോടത്തൂർ പാടശേഖരത്തിലും വെള്ളം കയറും. നാലുമാസം മുമ്പാണ് പൊറ്റ ഭാഗത്തുനിന്ന് ഉത്ഭവിച്ച് ഗായത്രിപ്പുഴയിലേക്ക് ഒഴുകുന്ന തോട്ടിൽ കല്ലേപ്പാടം ചന്തപ്പുര പാടത്തി​െൻറ സമീപം മണ്ണ് സംരക്ഷണത്തിനായി ഹരിയാലി പദ്ധതി പ്രകാരം ബണ്ട് കെട്ടിയത്. ഒഴുക്ക് തടസ്സപ്പെട്ടതോടെ തോട്ടിൽ നിന്ന് പാടത്തേക്ക് തോട് ഗതിമാറിയൊഴുകി. ബണ്ട് നിർമിച്ചപ്പോൾ വെള്ളം തുറന്നു വിടാനുള്ള സംവിധാനമൊരുക്കുകയോ കർഷകരുടെ അഭിപ്രായമാരായുകയോ ഉണ്ടായില്ല. ബണ്ട് പൊളിച്ചു കൃഷി സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS
Next Story