Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജ്​ കോഴ...

മെഡിക്കൽ കോളജ്​ കോഴ സി.ബി.​െഎ അന്വേഷിക്കണം ^രമേശ്​ ചെന്നിത്തല

text_fields
bookmark_border
മെഡിക്കൽ കോളജ് കോഴ സി.ബി.െഎ അന്വേഷിക്കണം -രമേശ് ചെന്നിത്തല തൃശൂർ: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജ് ആരംഭിക്കാൻ അനുമതി നേടിക്കൊടുക്കാനായി സംസ്ഥാനത്തെ ബി.െജ.പി നേതാക്കൾ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന പാർട്ടിയുടെ തന്നെ അന്വേഷണ റിപ്പോർട്ടി​െൻറ പശ്ചാത്തലത്തിൽ നടന്ന അഴിമതിയെപ്പറ്റി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടൊപ്പം സംസ്ഥാന വിജിലൻസും അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ചെന്നിത്തല തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ കൗൺസിലിനെ സ്വാധീനിച്ച് പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നേടിയെടുക്കാൻ നടത്തിയ ശ്രമത്തിന് പിന്നിൽ ബി.െജ.പി കേന്ദ്ര നേതൃത്വത്തിനും ബന്ധമുണ്ടെന്ന് ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. 2016 ജൂണിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് ഇേതക്കുറിച്ച് പരാതി കിട്ടിയിട്ടും നടപടി ഇല്ലാതെ പോയത് അതുകൊണ്ടാണ്. പാർട്ടിയുടെ തന്നെ അന്വേഷണറിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മുഴുവൻ സത്യാവസ്ഥയും വെളിച്ചത്ത് കൊണ്ടുവരണം. മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തി​െൻറ മെറ്റാരു രൂപമാണിത്. കൊടുങ്ങല്ലൂരിൽ കള്ളനോട്ടടിച്ചതിന് ബി.ജെ.പിയുടെ പ്രാേദശിക നേതാക്കളാണ് പിടിയിലായതെങ്കിലും മുതിർന്ന നേതാക്കളുടെ ഒത്താശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതി​െൻറ അടുത്ത പടിയാണ് മെഡിക്കൽ കോളജ് ഹവാല. മുമ്പ് പെട്രോൾ പമ്പ് അഴിമതി പിടിക്കപ്പെട്ടിരുന്നു. കേന്ദ്ര ഭരണത്തി​െൻറ തണലിൽ സംസ്ഥാനത്ത് ബി.െജ.പി വലിയ അഴിമതി നടത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മലയാള സിനിമ വ്യവസായത്തിലെ മാഫിയ, കള്ളപ്പണം, നികുതി വെട്ടിപ്പ് എന്നിവയെക്കുറിച്ച് സർക്കാർ സമഗ്രഅന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചിത്രീകരിച്ച സിനിമകളിൽ പകുതി പോലും പുറത്തു വരാറില്ല. പുറത്തു വരുന്നതിൽ വിജയിക്കുന്നത് വളരെ കുറച്ച് ചിത്രങ്ങളാണ്. എന്നിട്ടും ഒാരോ വർഷവും നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണം കൂടുന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം സംബന്ധിച്ച തർക്കത്തിൽ സർക്കാർ വ്യക്തത വരുത്തണം. മധ്യ തിരുവിതാംകൂറിൽ ഒരു വിമാനത്താവളം വേണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story