Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീൻ കിട്ടും, നല്ല...

മീൻ കിട്ടും, നല്ല പച്ചമീൻ

text_fields
bookmark_border
അതിരപ്പിള്ളി: മലക്കപ്പാറ ആനക്കയത്ത് ആദിവാസികളുടെ മീൻപിടിത്ത കേന്ദ്രം പുഴമത്സ്യപ്രിയരുടെ ഇഷ്ടകേന്ദ്രമാകുന്നു. പിടിക്കുന്ന മീനുകളെ പുഴയോരത്തെ പാറക്കുഴികളിൽ നിക്ഷേപിക്കും. ആവശ്യക്കാർ എത്തുമ്പോൾ നല്ല പിടക്കുന്ന പച്ചമീൻ നൽകും. ഇൗറ്റച്ചങ്ങാടത്തിലെ സാഹസിക മീൻപിടിത്തം കാണാനും വാങ്ങാനും വിനോദസഞ്ചാരികളും എത്തുന്നു. വിവിധ ഹോട്ടലുകാരും റിസോർട്ടുകാരും നല്ല മീൻ തേടി ഇവിടെയെത്തുന്നുണ്ട്. കാടിന് സമീപത്ത് മീൻപിടിത്ത സ്ഥലത്തിന് പുറമെ പെരിങ്ങലിലെ പുഴമത്സ്യ വിപണന ശാലയിലും വിൽപനയുണ്ട്. തവളക്കുഴിപ്പാറ ആദിവാസി കോളനിയിലെ മലയർ വിഭാഗക്കാരാണ് ആനക്കയത്ത് ഉപജീവനത്തിനായി മീൻ പിടിക്കുന്നത്. പുഴയോരത്ത് താൽക്കാലിക കുടിലുകൾ നിർമിച്ചാണ് ഇവർ കഴിയുന്നത്. രാത്രിയും പകലും ചൂണ്ടകൊണ്ട് മീൻ പിടിക്കും. ഈറ്റകൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിലുള്ള മീൻപിടിത്തം അതിസാഹസികമാണ്. ചെറിയ കുട്ടികളെയും ചങ്ങാടത്തിലിരുത്തി മീൻ പിടിക്കുന്നവരുണ്ട്. കാട്ടിൽ പോയി വിഭവങ്ങൾ ശേഖരിക്കാൻ പറ്റാത്തപ്പോൾ ചുട്ടുതിന്ന് വിശപ്പടക്കാനാണ് ഇവർ മുെമ്പാക്കെ മീൻപിടിത്തത്തിന് എത്തിയിരുന്നത്. എന്നാൽ, മീനിന് ആവശ്യക്കാരേറിയപ്പോൾ ഉപജീവനമാർഗമാക്കി. അതിനാൽ, എല്ലാ സീസണിലും ഇവർ മീൻ പിടിക്കുന്നുണ്ട്. ഈ ഭാഗത്ത് പുഴയിൽ മത്സ്യങ്ങൾ സുലഭമാണ്.
Show Full Article
TAGS:LOCAL NEWS
Next Story