Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:09 AM GMT Updated On
date_range 19 July 2017 8:09 AM GMTമുംബൈയിൽ െഎ.എ.എസ് ദമ്പതികളുടെ മകൻ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ െഎ.എ.എസ് ദമ്പതികളുടെ മകൻ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ െഡവലപ്മെൻറ് അതോറിറ്റി സി.ഇ.ഒ മിലിന്ദ് മയിസ്കർ, നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനീഷ മയിസ്കർ എന്നിവരുടെ മകൻ മൻമദ് മയിസ്കറാണ് (18) ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാവിലെ ഏഴിന് മറൈൻ ഡ്രൈവിലെ വീട്ടിൽനിന്നിറങ്ങിയ മൻമദിനെ അര മണിക്കൂറിനുശേഷം നപ്പൻസി റോഡിലെ ഉയർന്ന കെട്ടിടമായ ദരിയാ മഹലിൽനിന്ന് ചാടിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപകടമരണത്തിന് കേസടുത്ത പൊലീസ് മൻമദിെൻറ രണ്ട് സുഹൃത്തുകളെ ചോദ്യംചെയ്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മലബാർ ഹിൽ പൊലീസ് പറഞ്ഞു.
Next Story