Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:07 AM GMT Updated On
date_range 19 July 2017 8:07 AM GMTmust എച്ച്.എൻ.എൽ സ്വകാര്യവത്കരണം: ഡൽഹിയിൽ പ്രതിഷേധം
text_fieldsbookmark_border
എച്ച്.എൻ.എൽ സ്വകാര്യവത്കരണം: ഡൽഹിയിൽ പ്രതിഷേധം ന്യൂഡൽഹി: കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് (എച്ച്.എൻ.എൽ) സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ പാർലെമൻറ് മാർച്ചും ധർണയും. എച്ച്.എൻ.എൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ നടത്തിയ ധർണ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിെൻറ 100 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച എച്ച്.എൻ.എൽ 117 കോടി ലാഭവിഹിതമായും കോടിക്കണക്കിന് രൂപ നികുതിയിനത്തിലും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നൽകിയെന്ന് സമരക്കാർ പറഞ്ഞു. സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു. എം.പിമാരായ ജോസ് കെ. മാണി, പി. കരുണാകരൻ, ആേൻറാ ആൻറണി, എം.കെ. രാഘവൻ, ജോയി എബ്രഹാം, സി.എൻ. ജയദേവൻ, എ. സമ്പത്ത്, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. ശ്രീമതി, എം.ബി. രാേജഷ്, പി.കെ. ബിജു, സുരേഷ് കുറുപ്പ് എം.എൽ.എ, െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
Next Story