Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസന്നദ്ധ സംഘടനകളെ...

സന്നദ്ധ സംഘടനകളെ ക്ഷണിക്കുന്നു

text_fields
bookmark_border
തൃശൂർ: പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി സാമൂഹികനീതി വകുപ്പ് പ്രവർത്തന പരിചയമുള്ള സന്നദ്ധ സംഘടനകളെ പങ്കാളികളാക്കുന്നു. 18 വയസ്സിന് മുകളിലുള്ള സെറിബ്രൽ പാൾസി, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഓട്ടിസം എന്നിവ ബാധിച്ചവർക്ക് അസിസ്റ്റഡ് ലിവിങ് മാതൃകയിൽ പുനരധിവാസം നൽകുന്നതിന് എൻ.ജി.ഒ കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ല സാമൂഹികനീതി ഓഫിസർക്ക് അപേക്ഷിക്കണം. ജി.ഐ.എസ് ടെക്നീഷ്യൻ ഒഴിവ് തൃശൂർ: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ജി.ഐ.എസ് ടെക്നീഷ്യൻ തസ്തികയിൽ ഓപൺ, ഈഴവ, തിയ്യ, ബില്ല വിഭാഗത്തിലുള്ളവർക്ക് ജോലി ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്കിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗ്രാഫിക് ഡിസൈനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജി.ഐ.എസ് സർട്ടിഫിക്കറ്റ്. 27നകം അടുത്തുള്ള എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ബാലാവകാശ കമീഷനിൽ ഡെപ്യൂേട്ടഷൻ തൃശൂർ: ബാലാവകാശ സംരക്ഷണ കമീഷനിൽ അസിസ്റ്റൻറ് േഗ്രഡ് ഒന്ന് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമബിരുദവും മൂന്നു വർഷത്തിൽ കുറയാത്ത സ്ഥിരസേവന ദൈർഘ്യമുള്ള കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവിസിലോ മറ്റ് സബോഡിനേറ്റ് സർക്കാർ സർവിസിലോ ഗവ. സെക്രട്ടേറിയറ്റ് ലീഗൽ അസിസ്റ്റൻറ് േഗ്രഡ് -രണ്ട് തസ്തികക്ക് സമാനമായ തസ്തികയിലോ ജോലിചെയ്യുന്ന ക്ലറിക്കൽ ജീവനക്കാർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുമുമ്പായി മേലധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, വാൻ റോസ് ജങ്ഷൻ, തിരുവനന്തപുരം --695 034 വിലാസത്തിൽ അപേക്ഷ അയക്കണം.
Show Full Article
TAGS:LOCAL NEWS
Next Story