Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:11 AM GMT Updated On
date_range 18 July 2017 8:11 AM GMTഅതിരപ്പിള്ളി വ്യൂ പോയിൻറ് സൗന്ദര്യവത്കരിക്കാൻ പദ്ധതി
text_fieldsbookmark_border
ചാലക്കുടി: അതിരപ്പിള്ളി വ്യൂ പോയിൻറ് സൗന്ദര്യവത്കരണത്തിന് പദ്ധതിയുമായി റോട്ടറി ക്ലബ്. ടോയ്‌ലെറ്റ് നിർമാണം, ടൈൽ വിരിക്കൽ,ലൈറ്റ് സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിലുള്ളത്. ഇതുകൂടാതെ കൊരട്ടി പഞ്ചായത്തിലെ പൊങ്ങത്തെ പെരിയകുളം നവീകരണം, സഞ്ചാരികൾക്കും പരിസരവാസികൾക്കും ഒഴിവു വേളകൾ ചെലവഴിക്കാവുന്ന വിധത്തിൽ ഇവിടെ ലൈറ്റുകളും ഇരിപ്പിടങ്ങളും ഒരുക്കൽ എന്നിവക്കും പദ്ധതിയുണ്ട്. റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾ ബി.ഡി.ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ഗവർണർ ഇലക്റ്റ് മാധവ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ ജന. മാനേജർ കെ. നവീൻ ചരൺ വിശിഷ്്ടാതിഥിയായിരുന്നു. ജോസ് ഡി. കല്ലേലി (പ്രസി.), രഞ്ജിത് പോൾ ചുങ്കത്ത് (സെക്ര.), രാജു പടയാട്ടിൽ (ട്രഷ.)എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡൻറ് ജോസ് ഡി.കല്ലേലി അധ്യക്ഷത വഹിച്ചു. റോട്ടറി അസി. ഗവർണർ ഡോ.ബോബി ദേവസ്യ, സെക്രട്ടറി രഞ്ജിത് പോൾ ചുങ്കത്ത്, മുൻ പ്രസിഡൻറ് സി. അജയകുമാർ,ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, പ്രോഗ്രാം ചെയർമാൻ സന്തോഷ് ബേബി, അനീഷ് പറമ്പിക്കാട്ടിൽ, ജോജു പതിയാപറമ്പിൽ എന്നിവർ സംസാരിച്ചു.
Next Story