Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:10 AM GMT Updated On
date_range 18 July 2017 8:10 AM GMTവിജിലൻസ് അന്വേഷണത്തിന് ചാലക്കുടി നഗരസഭ യോഗത്തിൽ ശിപാർശ
text_fieldsbookmark_border
ചാലക്കുടി: ദിലീപിെൻറ സിനിമ സമുച്ചയം ഡി- സിനിമാസിനെതിരെ വിജിലൻസ് അന്വേഷണത്തിന് നഗരസഭായോഗം ശിപാർശ ചെയ്തു. ഡി- സിനിമാസിന് വേണ്ടി നടത്തിയ ഭൂമി ൈകയേറ്റം, നിയമംലംഘിച്ച നിർമാണം, ഇതിനുവേണ്ടി അനധികൃത ഫണ്ട് കൈപ്പറ്റൽ എന്നീ ആരോപണങ്ങൾ ഉയർന്നതിനാലാണ് വിജിലൻസ് അന്വേഷണത്തിന് യോഗം ശിപാർശ ചെയ്തത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ഡി- സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. ദിലീപിൽനിന്ന് വൻതുക സംഭാവന കൈപ്പറ്റി അനധികൃത നിർമാണത്തിന് അനുമതി നൽകിയെന്നാണ് ആരോപണം. ഡി- സിനിമാസ് നിർമിച്ച സ്ഥലത്തിേൻറത് വ്യാജ പട്ടയമാണെന്നാണ് പ്രധാന ആരോപണം. തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഉൗട്ടുപുര നിർമിക്കാൻ നൽകിയ സ്ഥലം എട്ട് വ്യാജ ആധാരങ്ങൾ ചമച്ച് നേരത്തെ ചിലർ സ്വന്തമാക്കി. പിന്നീട് ദിലീപ് ഇത് ഒറ്റ ആധാരമാക്കി രജിസ്റ്റർ ചെയ്തു. ഭൂമി പോക്കുവരവ് നടത്താൻ റവന്യൂ രേഖകളിൽ ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ട്. സ്ഥലത്തിന് സമീപത്തെ പൊതുതോടിെൻറ സ്ഥലം ൈകയേറിയതായി ആരോപണമുയർന്നു. ഇതിനെതിരെ 2013ൽ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. അന്നത്തെ നഗരസഭ ചെയർമാൻ റവന്യൂമന്ത്രിയെ സ്വാധീനിച്ച് കലക്ടറെക്കൊണ്ട് പുറമ്പോക്കല്ലെന്ന തീരുമാനം എടുപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഭരണസമിതി പണം കൈപ്പറ്റി ഡി- സിനിമാസിെൻറ നിർമാണത്തിൽ കെട്ടിടനിർമാണച്ചട്ടങ്ങൾ കാറ്റിൽ പറത്തി. ഡി- സിനിമാസിെൻറ ടോയ്ലെറ്റിെൻറ ബഹിർഗമനപൈപ്പുകളും അഴുച്ചാലും ചാലക്കുടിപ്പുഴയിലേക്കായിരുന്നുവെന്ന് പരാതിയുണ്ട്. ഇതെല്ലാം വിജിലൻസ് അന്വേഷണപരിധിയിൽ വരും. തിങ്കളാഴ്ച ചാലക്കുടി നഗരസഭായോഗത്തിൽ ഡി- സിനിമാസിനെ കുറിച്ച് അജണ്ടയുണ്ടായിരുന്നു. ഡി- സിനിമാസ് വിനോദനികുതി ഇനത്തിൽ നഗരസഭക്ക് നൽകിയ അഡ്വാൻസ് തുകയിൽ ബാലൻസ് തുക തിരിച്ചു നൽകുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ് അപ്രതീക്ഷിതമായി എൽ.ഡി.എഫ് അംഗങ്ങൾ വിജിലൻസ് അന്വേഷണം ഉന്നയിച്ചത്. എന്നാൽ യു.ഡി.എഫ് അംഗങ്ങൾ അജണ്ട അവതരിപ്പിക്കും മുമ്പ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്ന് നഗരസഭ ചെയർപേഴ്സൻ ഉഷ പരമേശ്വരൻ പറഞ്ഞു. യു.ഡി.എഫ് മുൻ ഭരണസമിതി ഡി- സിനിമാസിന് നൽകിയ അനധികൃതമായ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഭയന്നാണ് പ്രതിപക്ഷം അവർ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും പ്രതിപക്ഷ കൗൺസിലർ വി.ഒ. പൈലപ്പൻ പറഞ്ഞു.
Next Story