Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉച്ചഭാഷിണിക്ക്​​...

ഉച്ചഭാഷിണിക്ക്​​ നിയന്ത്രണം; 'കോളാമ്പി' വേണ്ട

text_fields
bookmark_border
തൃശൂർ: വിവാഹം, പിറന്നാള്‍ എന്നീ ആഘോഷങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുേമ്പാൾ പരിസരവാസികള്‍ക്ക് ശല്യമാകാത്ത രീതിയിൽ ശബ്ദം നിയന്ത്രിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് നിർദേശം. ആരാധനാലയങ്ങളിലും ബോക്‌സ് സ്പീക്കര്‍ മാത്രേമ ഉപയോഗിക്കാവൂ. കോളാമ്പി സ്പീക്കർ ഉപയോഗത്തിന് വിലക്കുണ്ട്. ശബ്ദവീചികള്‍ ആഘോഷ മേഖല പരിധിവിട്ട് പുറത്തുപോകാതെ ശ്രദ്ധിക്കണം. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ബാങ്കുവിളിക്ക് ഈ നിയന്ത്രണം ബാധകമാക്കിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സമയദൈര്‍ഘ്യമുള്ള മറ്റു മതപരമായ ചടങ്ങുകള്‍ക്കും പ്രാർഥനകള്‍ക്കും നിയന്ത്രണം ശക്തമായി പാലിക്കാന്‍ ഡി.ജി.പിക്കും കലക്ടര്‍മാര്‍ക്കും ജില്ല പൊലീസ് മേധാവിമാര്‍ക്കും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. പൊലീസി​െൻറ മുന്‍കൂര്‍ അനുമതി ഇല്ലാതെ നഗരപ്രദേശങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുത്. രാത്രി 10 മുതൽ രാവിലെ ആറുവരെ ഒരു വിധത്തിലുള്ള ഉച്ചഭാഷിണി പ്രഭാഷണവും പാടില്ല. ഹൈകോടതിയുടെ പരിഗണനയിലുള്ള കേസില്‍ വിശദീകരണം നല്‍കാന്‍ താൽപര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story