Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:05 AM GMT Updated On
date_range 16 July 2017 8:05 AM GMTകുടിശ്ശിക: കലക്ടർ വിളിച്ച േകാൾ കർഷക യോഗം അലേങ്കാലമായി
text_fieldsbookmark_border
തൃശൂർ: അടുത്ത വർഷം കൃഷിയിറക്കുന്നത് ചർച്ച ചെയ്യാൻ കലക്ടർ വിളിച്ചുചേർത്ത കോൾ കർഷകരുടെ യോഗത്തിൽ കഴിഞ്ഞ വർഷം സംഭരിച്ച നെല്ലിെൻറ കുടിശ്ശിക കൊടുക്കാത്തതിെൻറ പേരിൽ കർഷക പ്രതിഷേധം. ആർ.ഡി.ഒ കെ. അജീഷാണ് കലക്ടറുടെ അസൗകര്യം മൂലം യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം സൈപ്ലകോ നെല്ല് സംഭരിച്ച വകയിൽ തങ്ങൾക്ക് കിട്ടാനുള്ള കുടിശ്ശിക നൽകാത്തത് യോഗം തുടങ്ങും മുേമ്പ കർഷകർ ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷം മതി യോഗം എന്ന് കർഷകർ പ്രഖ്യാപിച്ചു. കുടിശ്ശിക 47.5 കോടി വരും. നടപടിയുണ്ടാകുമെന്ന ആർ.ഡി.ഒ ഉറപ്പിൽ വിശ്വസിക്കാൻ തയാറാകാതെ കർഷകർ പ്രതിഷേധിച്ചതോടെ യോഗം അലേങ്കാലമായി. കലക്ടറും കൃഷി മന്ത്രിയും പലതവണ നലകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല എന്നും പണം കിട്ടിയില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടി. ബാങ്കിൽനിന്ന് വായ്പയെടുത്തും പണയം വെച്ചുമാണ് കൃഷിക്ക് പണം കണ്ടെത്തിയത്. വരൾച്ചയും കാലാവസ്ഥാ പ്രതിസന്ധിയും കൃഷിയെ കാര്യമായി ബാധിച്ച വർഷം കൂടിയായിരുന്നു ഇത്. വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്കുകാർ കർഷകർക്ക് നോട്ടീസ് അയക്കുകയാണെന്നും കർഷകർ കുറ്റപ്പെടുത്തിയതോടെ യോഗാന്തരീക്ഷം വൈകാരികമായി. അതോടെ യോഗം ഉപേക്ഷിച്ച് സ്ഥലം വിടാൻ ആർ.ഡി.ഒ നിർബന്ധിതനായി. സമാന സാഹചര്യങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ ജില്ല സഹകരണ ബാങ്കുമായി സപ്ലൈകോ ഉണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തിൽ കർഷകരുടെ കുടിശ്ശിക വിതരണം ചെയ്തിരുന്നു. ഇത് നടപ്പാക്കണമെന്ന് കർഷകർ മന്ത്രിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പതിച്ചത് ബധിര കർണങ്ങളിലാണ്. നടപടി ഉണ്ടായില്ല. കടക്കെണിയിലായ കർഷകർ ആത്മഹത്യാവക്കിൽ നിൽക്കെ കുടിശ്ശിക അനുവദിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് കോൾ കർഷക സമിതി പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ്, കോൾ കർഷക സംഘം ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ, എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. എ.ഡി.എം സി.വി. സജൻ, ഇറിഗേഷൻ എക്സി. എൻജിനീയർ കെ. രാധാകൃഷ്ണൻ, പുഞ്ച സ്പെഷൽ ഓഫിസർ എം. സത്യൻ എന്നിവരും യോഗത്തിന് എത്തിയിരുെന്നങ്കിലും കർഷക പ്രതിഷേധത്തെത്തുടർന്ന് സ്ഥലം കാലിയാക്കി.
Next Story