Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 5:25 PM IST Updated On
date_range 15 July 2017 5:25 PM ISTറാണി ജോർജ് കലാമണ്ഡലം വൈസ് ചാൻസലർ
text_fieldsbookmark_border
റാണി ജോർജ് കലാമണ്ഡലം വൈസ് ചാൻസലർ ചെറുതുരുത്തി : കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലറായി സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ചുമതലയേറ്റു. കലാമണ്ഡലം നിള കാമ്പസിലെത്തിയ റാണി ജോർജ് മഹാകവി വള്ളത്തോൾ നാരായണമേനോെൻറ സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വള്ളത്തോൾ നഗർ കാമ്പസിലെത്തി ചുമതലയേറ്റു. ഭരണസമിതി അംഗങ്ങളും, അധ്യാപക- അനധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തിയ റാണി ജോർജ് ജീവനക്കാരെയും, വിദ്യാർഥി പ്രതിനിധികളെയും കണ്ട് ചർച്ച നടത്തി. കലാമണ്ഡലത്തെ ലോകത്തിെൻറ നെറുകയിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് വൈസ് ചാൻസലർ വാഗ്ദാനം നൽകി. കലാമണ്ഡലത്തിെൻറ പ്രഥമ വനിതാ വൈസ് ചാൻസലറാണ് റാണി ജോർജ്. പടം കലാമണ്ഡലം വൈസ് ചാൻസലർ റാണി ജോർജ് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story