Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:10 AM GMT Updated On
date_range 12 July 2017 8:10 AM GMTമാലിന്യക്കുഴലുകൾ നീക്കാൻ കർശന നിർദേശം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: നഗരസഭാ പ്രദേശത്ത് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ നടപടി തുടങ്ങി. നഗരസഭാ പരിധിയിെല പൊതുതോടുകളിലേക്കും ജലാശയങ്ങളിലേക്കും കാനകളിലേക്കും വീടുകളിൽനിന്നും കച്ചവടസ്ഥാപനങ്ങളിൽനിന്നും സ്ഥാപിച്ച മാലിന്യക്കുഴലുകൾ ജൂലൈ 31നകം നീക്കണമെന്ന് അധികൃതർ നിർദേശം നൽകി. അല്ലാത്തപക്ഷം നഗരസഭ ഇത്തരം കുഴലുകൾ നീക്കം ചെയ്ത് അടക്കുന്നതും അത്തരക്കാർക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ചവറോ മാലിന്യമോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് 25,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കുന്ന നിയമ നടപടി സ്വീകരിക്കും.
Next Story