Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:09 AM GMT Updated On
date_range 12 July 2017 8:09 AM GMTഉദ്യോഗസ്ഥർ 'സേഫാ'യി; നിർബന്ധിത പരിശീലനം ഒരു ദിവസമായി
text_fieldsbookmark_border
തൃശൂർ: വാഹന പരിശോധനയുടെ വിവരങ്ങൾ 'സേഫ്' സംവിധാനത്തിൽ രേഖപ്പെടുത്താത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കുള്ള നിർബന്ധിത പരിശീലനം ഒറ്റ ദിവസമാക്കി ചുരുക്കി. പരിശോധന വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്തില്ലെന്ന് കാണിച്ച് 15 എം.വി.ഐമാരും 12 എ.എം.വി.ഐമാരും ഉൾെപ്പടെ 27 പേർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണർ ഓഫിസിലാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. അര മണിക്കൂർ കൊണ്ട് പരിഹരിക്കാവുന്ന വിഷയത്തിൽ പരിശീലനമെന്ന പേരിൽ രണ്ട് ദിവസം എടുക്കുന്നത് ഡ്രൈവിങ് ടെസ്റ്റ് ഉൾെപ്പടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് 'മാധ്യമം'െചാവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പരിശീലനം ചൊവ്വാഴ്ച മാത്രമായി ചുരുക്കിയത്. 2017 മേയ്, ജൂൺ മാസങ്ങളിലെ വാഹനപരിശോധനയുടെ വിവരങ്ങൾ 'സേഫി'ൽ അപ്ഡേറ്റ് ചെയ്യാത്തവരെയാണ് പരിശീലനം എന്ന പേരിൽ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. പരിശോധനയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും അപ്ഡേറ്റ് ചെയ്യാൻ സൗകര്യമില്ലാത്തതാണ് ഉദ്യോഗസ്ഥരെ വലക്കുന്നത്. വൈകുന്നേരങ്ങളിൽ ഓഫിസ് സമയം കഴിഞ്ഞാണ് സാധാരണ വാഹന പരിശോധന നടക്കുന്നത്. പകൽ സമയങ്ങളിൽ ഓഫിസിൽ തിരക്ക് കൂടുതലായതിനാൽ കണക്ക് കംപ്യൂട്ടർ വഴി നൽകാൻ കഴിയില്ല. എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർക്ക് ഓഫിസിൽ ഇരിക്കാൻ കസേര പോലുമില്ലെന്നതാണ് മറ്റൊരു അവസ്ഥ. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയുള്ള ഇത്തരം പരിഷ്കാരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്.
Next Story