Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:04 AM GMT Updated On
date_range 12 July 2017 8:04 AM GMTനടിക്കെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രിയെ കൂട്ടുപ്രതിയാക്കണം ^കെ. മുരളീധരൻ എം.എൽ.എ
text_fieldsbookmark_border
നടിക്കെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രിയെ കൂട്ടുപ്രതിയാക്കണം -കെ. മുരളീധരൻ എം.എൽ.എ തൃശൂര്‍: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ആദ്യംതന്നെ വഴിതെറ്റിച്ചത് മുഖ്യമന്ത്രിയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. ഗുഢാലോചനയില്ലെന്ന് ആദ്യമേ പറഞ്ഞ മുഖ്യമന്ത്രിയെ കേസില്‍ കൂട്ടുപ്രതിയാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ രീതിയെയാണ് യു.ഡി.എഫ് എതിര്‍ത്തത്. ജി.എസ്.ടി നികുതി പരിഷ്കാരം മൂന്നുമാസത്തേക്ക് നിര്‍ത്തിെവച്ച് അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് വ്യാപാരികെളയും ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയിരിക്കുകയാണ്. ജി.എസ്.ടി വരുേമ്പാൾ വില കൂടുമെന്നുപറഞ്ഞ വസ്തുക്കള്‍ക്കെല്ലാം കൂടി. എന്നാല്‍, കുറയുമെന്ന് പറഞ്ഞവക്ക് കുറഞ്ഞിട്ടില്ല. സംസ്ഥാനത്തിന് വരുമാനം കൂടുമെന്നുപറഞ്ഞ് ജി.എസ്.ടിയെ സ്വാഗതം ചെയ്ത ധനമന്ത്രിയുടെ വാക്കുകള്‍ തെറ്റാണെന്ന് തെളിഞ്ഞു. വാസ്തവത്തില്‍ ഇത്തരം നിലപാടുകളിലൂടെ ജി.എസ്.ടിയുടെ പ്രചാരകനാകുകയായിരുന്നു സംസ്ഥാന ധനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ജോസഫ് ചാലിശ്ശേരി തുടങ്ങിയവരും മുരളീധരനൊപ്പമുണ്ടായിരുന്നു.
Next Story