Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:10 AM GMT Updated On
date_range 11 July 2017 8:10 AM GMTപ്രതിഷേധം ശക്തം
text_fieldsbookmark_border
തൃശൂർ: സർക്കാറിെൻറ പുതിയ മദ്യനയത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ തുടരുമ്പോഴും ബാറുകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലയിൽ ഇതിനകം 10 ബാറുകൾ പ്രവർത്തനമാരംഭിച്ചു. തൃശൂർ നഗരത്തിലെ എം.ജി റോഡിലെ പ്രിൻസ്, പടിഞ്ഞാറെ കോട്ടയിലെ ജെ.പി ബാർ, എരുമപ്പെട്ടിയിലെ കൊട്ടാരം റീജൻസി, ആളൂരിലെ കല്ലട ഹോളിഡേ ഇൻ, ഇരിങ്ങാലക്കുടയിലെ റീജൻസി ഹോട്ടൽ സെവൻസീസ്, കുന്നംകുളം ആർ.സി പാർക്ക്, ഗുരുവായൂർ കോട്ടപ്പടിയിലെ ഫോർട്ട്ഗേറ്റ്, മാളയിലെ അനുപമ റസ്റ്റാറൻറ്, സൗപർണിക എന്നിവയാണ് റോഡുകളുടെ പദവി മാറ്റത്തിലൂടെ തുറന്നത്. നിരവധി ബിവറേജസ് ഔട്ട്ലെറ്റുകളും തുറന്നു. വേറെയും ബാറുകൾ തിരിച്ചു വരവിനൊരുങ്ങുന്നു. ഇതോടൊപ്പം വിവിധ ഹോട്ടലുകൾ ത്രീസ്റ്റാർ, ഫോർസ്റ്റാർ പദവിയിലേക്കുയർത്തി ബാർ ലൈസൻസിനായി കാത്തിരിക്കുകയാണ്.
Next Story