Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ദേശീയപാതയിലെ...

'ദേശീയപാതയിലെ അശാസ്ത്രീയ ടാറിങ് കരാർ ലംഘനം'

text_fields
bookmark_border
' ആമ്പല്ലൂർ: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ അപകട പരമ്പരക്ക് കാരണമായ 'മൈേക്രാ സർഫേസിങ്' ടാറിടൽ കരാർ ലംഘനമാണെന്ന് കോൺഗ്രസ്. കരാർ പ്രകാരം റീ ടാറിങ്ങിന് ബിറ്റുമിൻ അല്ലെങ്കിൽ കോൺക്രീറ്റ് ഉപയോഗിക്കണം. കൊള്ളലാഭം ലക്ഷ്യമിട്ടാണ് ബി.ഒ.ടി കമ്പനി മൈേക്രാ സർഫേസ് ടാറിങ് ഉപയോഗിച്ചതെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ് ആരോപിച്ചു. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത ടാറിങ് ഉപയോഗിച്ചതിലൂടെ നിരവധി റോഡപകടങ്ങളാണ് ഉണ്ടായത്. അഞ്ചുവർഷം കൂടുമ്പോൾ റോഡ് പൂർണമായും ടാറിടണമെന്നാണ് ദേശീയപാതയുമായുള്ള കരാറിൽ വ്യക്തമാക്കിയത്. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖയിലും ഇതു വ്യക്തമാക്കുന്നു. 2012 ഫെബ്രുവരി ഒമ്പതിന് ടോൾ ആരംഭിച്ച് 2017 ഫെബ്രുവരി ഒമ്പതിന് അഞ്ചു വർഷം പൂർത്തീകരിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് റീടാറിങ് ആരംഭിച്ചത്. ഇന്ത്യയിൽ മികച്ച ടോൾ കലക്ഷനുള്ള മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ റീടാറിങ് നടത്താൻ വൈകിയത് ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ്. റോഡ് പൂർണമായും ടാറിടുന്നതിന് പകരം ഭാഗികമായാണ് പ്രവൃത്തികൾ. ഇതിനെതിരെ ദേശീയപാത അതോറിറ്റി നടപടി എടുക്കാത്തത് ദുരൂഹമാണ്. റീടാറിങ് പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും മിക്കയിടത്തും പൂർത്തിയാക്കിയിട്ടില്ല. കരാർ ലംഘനം നടത്തിയതിന് ടോൾ പിരിവിൽനിന്ന് കരാറുകാരെ ഒഴിവാക്കണമെന്നും ജോസഫ് ടാജറ്റ്, ജനറൽ സെക്രട്ടറി ഡേവീസ് അക്കര എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story