Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയൽവാസിയുടെ വീട്...

അയൽവാസിയുടെ വീട് ചോദിച്ചെത്തിയ യുവാവ് വയോധികയുടെ മാല കവർന്നു

text_fields
bookmark_border
ആമ്പല്ലൂർ: അയൽവാസിയുടെ വീട് ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ വയോധികയുടെ മാല കവർന്നു. ചിറ്റിശ്ശേരി ചുള്ളിക്കാട്ടു പറമ്പിൽ പരമേശ്വര‍​െൻറ ഭാര്യ തങ്കമ്മയുടെ മാലയാണ് മോഷ്ടിച്ചത്. അയൽവാസിയായുടെ പേര് പറഞ്ഞ് വീടുചോദിച്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ എത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ കയറിയ ഇയാൾ തങ്കമ്മയുടെ മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ മേഷ്്്ടാവി​െൻറ കൈയിൽ പിടിക്കുകയും ഉച്ചത്തിൽ കരയുകയും ചെയ്തു. ഒന്നര പവനുള്ള മാലയുടെ മുക്കാൽ ഭാഗം മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. മാലയുടെ ഭാഗവുമായി ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. യുവാവ് മുഖം തൂവാല ഉപയോഗിച്ച് മറച്ചിരുന്നതായി തങ്കമ്മ പറഞ്ഞു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story