Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനരധിവാസം:...

പുനരധിവാസം: കള്ളിച്ചിത്ര കോളനിവാസികൾ റിലേ നിരാഹാര സമരത്തിലേക്ക്​

text_fields
bookmark_border
തൃശൂർ: പുനരധിവാസം ആവശ്യപ്പെട്ട് കള്ളിച്ചിത്ര കോളനി വാസികളുടെ സംയുക്ത സമരസമിതി നടത്തുന്ന നാലാം ഘട്ടം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ റിലേ നിരാഹാര സമരം ആരംഭിക്കുന്നു. നാലാം ഘട്ടം സമരം 50 ദിവസം തികയുന്ന തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 15 വരെയാണ് റിലേ സമരം. 15ന് രാവിലെ 11ന് വരന്തരപ്പിള്ളി പൗണ്ട് ജങ്ഷനിലെ ഒരുമ ഒാഡിറ്റോറിയത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ സി.കെ. ജാനു പെങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്നും പരിഹാര നടപടി ഉണ്ടായില്ലെങ്കിൽ 'പിറന്ന മണ്ണിലേക്ക്' എന്ന ആഹ്വാനവുമായി സമരത്തി​െൻറ മുഖച്ഛായ മാറ്റും. ചിമ്മിനി അണക്കെട്ട് നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് പുനരധിവാസം തേടി സമരം ചെയ്യുന്നത്. വനഭൂമിയിൽനിന്ന് ഒഴിപ്പിക്കപ്പെട്ട തങ്ങൾക്ക് പകരം വനഭൂമി തന്നെ വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 34 കുടുംബങ്ങളിലായി 125ഒാളം പേരുണ്ട്. ഒാരോരുത്തർക്കും ഒരേക്കർ ഭൂമി എന്ന വ്യവസ്ഥയിൽ നേരത്തെ കുറച്ച് ഭൂമിക്ക് പട്ടയം നൽകിയിരുന്നു. ഭൂമി തികയാത്തതുെകാണ്ട് 65 സ​െൻറ് വീതമാണ് അനുവദിച്ചത്. അപ്പോഴും എട്ട് കുടുംബങ്ങൾക്ക് ഭൂമി തീരെ ലഭിച്ചില്ല. ഇൗ കുടുംബങ്ങൾക്കും 65 സ​െൻറ് ഭൂമി കിട്ടിയവർക്ക് ബാക്കി ഭൂമിയും വിതരണം ചെയ്യണമെന്നാണ് ആവശ്യം. ആകെ 11 ഏക്കർ ഭൂമി മതി. അത് കൈവശമില്ലെന്നാണ് സർക്കാറി​െൻറ വാദം. എന്നാൽ; വനം വകുപ്പി​െൻറ പാലപ്പിള്ളി, ചിമ്മിനി റേഞ്ചുകളിലും വേലൂപ്പാടത്തും ഹാരിസൺ പോലുള്ള വൻകിട കമ്പനികൾ കാലങ്ങളായി അധികഭൂമി ൈകവശം വെക്കുന്നുണ്ട്. വനം വകുപ്പി​െൻറ മറ്റൊരു വാദം ഡാം നിർമാണത്തിന് ജലസേചന വകുപ്പിന് ഭൂമി വിട്ടുകൊടുത്തതാണെന്നും തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത് ജലസേചന വകുപ്പാണ് എന്നുമാണ്. എന്നാൽ, ജലസേചന വകുപ്പിന് വനം വകുപ്പ് പാട്ടത്തിനാണ് ഭൂമി നൽകിയത്. ഇേപ്പാഴും പാട്ടവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഭൂമിയുടെ ഉടമ വനം വകുപ്പ് തന്നെയാണ്, അവരാണ് വിതരണം ചെയ്യേണ്ടതെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു. വാർത്താസമ്മേളനത്തിൽ സമരസമിതി കോഒാഡിനേറ്റർ എം.എൻ. പുഷ്പൻ, കൺവീനർ എം.എൻ. പ്രേംജി, ഉൗരുമൂപ്പൻ എം.കെ. ഗോപാലൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story