Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:36 PM IST Updated On
date_range 9 July 2017 1:36 PM ISTജി.എസ്.ടി: ധനമന്ത്രി സാമൂഹിക വിരുദ്ധരെ അഴിഞ്ഞാട്ടത്തിന് പ്രേരിപ്പിക്കുന്നു ^വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsbookmark_border
ജി.എസ്.ടി: ധനമന്ത്രി സാമൂഹിക വിരുദ്ധരെ അഴിഞ്ഞാട്ടത്തിന് പ്രേരിപ്പിക്കുന്നു -വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ: ചരക്ക്, സേവന നികുതി നടപ്പാക്കിയപ്പോൾ വ്യാപാരികൾ എം.ആർ.പിയിൽ കൂടുതൽ വില ഇൗടാക്കിയാൽ ജനം ഇടപെടുമെന്ന് പറഞ്ഞ ധനമന്ത്രി സാമൂഹിക വിരുദ്ധരെ അഴിഞ്ഞാട്ടത്തിന് പ്രേരിപ്പിച്ചിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാനത്ത് ജി.എസ്.ടി നടപ്പാക്കുന്നതിെൻറ പ്രായോഗിക തലത്തിൽ ധനമന്ത്രി വൻ പരാജയമാണ്. ഹോട്ടലുകളിൽ വില കുറയുകയാണ് വേണ്ടതെന്ന് നാലു ദിവസം മുമ്പ് പറഞ്ഞ ധനമന്ത്രി ഇപ്പോൾ വില കൂടുമെന്ന് പറയുന്നത് പരാജയത്തിന് തെളിവാണെന്നും അവർ കുറ്റപ്പെടുത്തി. ജി.എസ്.ടി നടപ്പാക്കുേമ്പാൾ വ്യാപാരി സമൂഹം നേരിടുന്ന പല പ്രശ്നങ്ങളുണ്ട്. ചർച്ച നടത്താനോ ജി.എസ്.ടി കൗൺസിലിൽ ഇൗ ആശങ്കകളും നിർദേശങ്ങളും അവതരിപ്പിക്കാനോ അദ്ദേഹം തയാറായില്ല. പൂർണമായും പുതിയ നികുതി ഘടനയുടെ ഭാഗമാകാൻ മൂന്നു മാസത്തെ ചില ഇളവുകൾ നൽകാമെന്ന് കേന്ദ്രം പറയുേമ്പാൾ കേരളം മർക്കടമുഷ്ടി പ്രയോഗിക്കുകയാണ്. കേരളത്തിലെ ചെറുകിട വ്യവസായങ്ങൾ രണ്ട്-മൂന്ന് വർഷത്തിനകം ഇല്ലാതാവും. കോർപറേറ്റുകളോട് പിടിച്ചു നിൽക്കാൻ പ്രയാസമാകുന്ന അവസ്ഥയാണ് ജി.എസ്.ടി സൃഷ്ടിച്ചിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ ഏകാധിപത്യപരമായി പ്രവർത്തിക്കാൻ ധനമന്ത്രി ശ്രമിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുന്നറിയിപ്പ് നൽകി. ഇൗ സാഹചര്യത്തിലാണ് ചൊവ്വാഴ്ച പണിമുടക്കി പ്രതിഷേധിക്കുന്നത്. സമിതി ജില്ല വാർഷിക കൗൺസിൽ യോഗം ഞായറാഴ്ച രാവിലെ 9.30ന് തൃശൂർ ടൗൺഹാളിൽ ചേരും. പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ൈവസ് പ്രസിഡൻറ് പവിത്രൻ, സെക്രട്ടറിമാരായ സെബാസ്റ്റ്യൻ മഞ്ഞളി, വി.ടി. ജോർജ്, ട്രഷറർ ജോർജ് കുറ്റിച്ചാക്കു എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story