Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:36 PM IST Updated On
date_range 9 July 2017 1:36 PM ISTtck vtply2 വായനപക്ഷാചരണ സമാപനം തളിക്കുളത്ത്
text_fieldsbookmark_border
ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിെൻറ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണ സമാപനം തളിക്കുളത്ത് നടന്നു തളിക്കുളം: ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിെൻറ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണ സമാപനം തളിക്കുളത്ത് നടന്നു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണം സംഘടിപ്പിച്ച മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മഞ്ജുള അരുണന്‍ വിതരണം ചെയ്തു. താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് വാങ്ങിയ സി.വി. സുധാകരനെ തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാര്‍ ആദരിച്ചു. എൽ.പി വിഭാഗം വായനമത്സര വിജയികളെ തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി പുരസ്‌കാരം വിതരണം ചെയ്തു. തളിക്കുളം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി.കെ. സുഭാഷിതന്‍, ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം.എസ്. വാസു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി പി.വി. ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞു. വി.കല, ടി.ബി. ശാലിനി, വി.ഡി. നിയാഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story