Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:35 PM IST Updated On
date_range 9 July 2017 1:35 PM ISTസ്ഫോടകവസ്തുവെറിഞ്ഞ സംഭവം; അന്വേഷണം പ്രദേശവാസികളിലേക്ക്
text_fieldsbookmark_border
ആമ്പല്ലൂർ: പുതുക്കാടിനടുത്ത് തൊട്ടിപ്പാളിൽ റോഡിൽ സ്ഫോടകവസ്തുവെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്്ടിച്ച സംഭവത്തിൽ അന്വേഷണം പ്രദേശവാസികളിലേക്ക്. പ്രതികൾ പ്രദേശവാസികളാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്കാണ് തൊട്ടിപ്പാൾ സെൻററിൽ ആഡംബര ബൈക്കിലെത്തിയ രണ്ടുയുവാക്കൾ റോഡിൽ സ്ഫോടകവസ്തുവെറിഞ്ഞത്. ആളപായേമാ നാശനഷ്്ടമോ അല്ല ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നതായി പുതുക്കാട് സി.ഐ എസ്.പി. സുധീരൻ പറഞ്ഞു. സംഭവത്തിൽ ശബ്്ദത്തെക്കാളുപരി പുകയാണ് അധികമുണ്ടായത്. ബൈക്കിെൻറ പിറകിൽ കോട്ടുധരിച്ചിരുന്ന യുവാവ് അയാളുടെ സമീപത്തുതന്നെയാണ് സ്ഫോടകവസ്തുവെറിഞ്ഞത്. രണ്ടുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വൻ പ്രഹരശേഷിയില്ലാത്തതായിരുന്നു സ്ഫോടകവസ്തു. എന്നാൽ,റോഡിനോ സമീപത്തെ കടകൾക്കോ നാശം സംഭവിച്ചിരുന്നില്ല. സ്ഫോടകവസ്തുവിെൻറ അവശിഷ്്ടങ്ങളും ഉണ്ടായിരുന്നില്ല. ശനിയാഴ്ച ഫോറൻസിക് വിദഗ്ധരും സയൻറിഫിക് അസിസ്റ്റൻറും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതു സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സ്ഥലത്തെക്കുറിച്ചും വഴികളെക്കുറിച്ചും അറിയാവുന്നവരാണ് പ്രതികളെന്ന് സി.ഐ പറഞ്ഞു. സമീപത്തെ പെേട്രാൾ പമ്പിലെയും സൂപ്പർമാർക്കറ്റിലെയും സി.സി.ടി.വിയിൽ പതിയാത്തവിധമാണ് പ്രതികളെത്തിയതും തിരിച്ചുപോയതും. പ്രദേശത്ത് കഞ്ചാവ് ഉപയോഗിക്കുന്ന ചില യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story