Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടോൾ കമ്പനിക്കും മദ്യ...

ടോൾ കമ്പനിക്കും മദ്യ വ്യാപാരത്തിനും ഡി.സി.സി ജനറൽ സെക്രട്ടറിമാരുടെ സഹായം; അന്വേഷിക്കാൻ കമീഷൻ

text_fields
bookmark_border
തൃശൂർ: ടോൾ വിരുദ്ധ, മദ്യവിരുദ്ധ സമരത്തിൽ പാർട്ടിയെ വെട്ടിലാക്കുന്ന നിലപാടെടുത്ത ജനറൽ സെക്രട്ടറിമാരുടെ നടപടി അന്വേഷിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി കമീഷനെ നിയോഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.സി. ശ്രീകുമാറും പി.കെ. രാജനും അടങ്ങുന്നതാണ് കമീഷൻ. പുതുക്കാട് മണ്ഡലത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറിമാരും ജില്ല പഞ്ചായത്ത് മുൻ അംഗങ്ങളുമായ ടി.ജെ. സനീഷ്കുമാറിനും കല്ലൂർ ബാബുവിനും എതിരെയാണ് അന്വേഷണം. പാലിയേക്കര ടോൾ പ്ലാസയിൽ നിയമലംഘനത്തിനും കരാർ ലംഘനത്തിനുമെതിരായ സമരം ഡി.സി.സി ഏറ്റെടുത്തിരിക്കെ കല്ലൂർ ബാബുവി​െൻറ നേതൃത്വത്തിൽ ടോൾ കമ്പനിക്ക് സൗകര്യങ്ങൾ ഒരുക്കിയെന്നാണ് പരാതി. കമ്പനി ജീവനക്കാർക്ക് ഭക്ഷണം നൽകാനുള്ള മെസി​െൻറ നടത്തിപ്പ് ബാബുവാണ് ഏറ്റെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ടോൾ കമ്പനി സ്കൂൾ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തതി​െൻറ മുഖ്യസംഘാടകനും ഇദ്ദേഹമായിരുന്നുവേത്ര. പരിപാടി സംഘടിപ്പിച്ച ആമ്പല്ലൂർ കമ്യൂണിറ്റി ഹാൾ അലങ്കരിച്ചതും ചായ സൽക്കാരം നടത്തിയതും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും ബാബുവി​െൻറ സഹായികളുമായ അനീഷ് കെ. വർഗീസ്, നിധിൻ കടവിൽ, ജിഫിൻ ജോർജ് എന്നിവരാണെന്ന് ഡി.സി.സിക്ക് ലഭിച്ച പരാതിയിൽ പറയുന്നു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റി​െൻറ നേതൃത്വത്തിൽ ടോൾ കമ്പനിയുടെ നിയമലംഘനത്തിനും ചൂഷണത്തിനുമെതിരെ നിയമ നടപടികളും സമരപരിപാടികളും സംഘടിപ്പിക്കുമ്പോഴാണ് മറുഭാഗത്ത് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നത്. മണ്ണുത്തിക്കടുത്ത് കാളത്തോട് ബിവറേജസ് കോർപറേഷ​െൻറ മദ്യശാല പ്രവർത്തിക്കുന്ന കെട്ടിടം ഡി.സി.സി ജനറൽ സെക്രട്ടറിയും എ ഗ്രൂപ് നേതാവുമായ ടി.ജെ. സനീഷ് കുമാറി​െൻറ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ ഡി.സി.സി പ്രസിഡൻറ് അടക്കമുള്ളവർ സമരത്തിന് എത്തിയിരുന്നു. കല്ലൂരിൽ മദ്യശാലക്കെതിരെ ശനിയാഴ്ച കോൺഗ്രസി​െൻറ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ അതിൽ സനീഷ്കുമാർ പങ്കെടുത്തില്ലെന്നും പറയുന്നു. സനീഷിനെതിരെ ഒല്ലൂർ മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ നേരത്തെതന്നെ സി.സി. ശ്രീകുമാറിനെ അന്വേഷണ കമീഷനായി നിയോഗിച്ചിരുന്നു. ഇടത് സർക്കാറി​െൻറ മദ്യനയത്തിനെതിരെ സമരം നടത്തുമ്പോൾ മദ്യവിൽപനക്ക് സ്വന്തം സ്ഥലം വിട്ട് നൽകിയ നടപടിയിൽ വലിയ എതിർപ്പുയർന്നിരുന്നു. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കമീഷന് ഡി.സി.സിയുടെ നിർദേശം. പുതുക്കാട്ട് നിന്നുള്ള ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സെബി കൊടിയൻ, കെ. ഗോപാലകൃഷ്ണൻ, പുത്തൂർ മണ്ഡലം പ്രസിഡൻറ് ടി.എം.ചന്ദ്രൻ, പറപ്പൂക്കര മണ്ഡലം പ്രസിഡൻറ് എം.ഒ. ജോൺ, അളഗപ്പനഗർ മണ്ഡലം പ്രസിഡൻറ് പ്രിൻസൺ തയ്യാലക്കൽ, വരന്തരപ്പിള്ളി മണ്ഡലം പ്രസിഡൻറ് പി.ടി. വിനയൻ എന്നിവരുടെ പരാതിയിലാണ് ഡി.സി.സിയുടെ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story