Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ കുടിക്കാൻ...

നഗരത്തിൽ കുടിക്കാൻ ഇരുമ്പി​െൻറ രുചിയുള്ള ചളിവെള്ളം

text_fields
bookmark_border
തൃശൂർ: പീച്ചിയിലെ ശുദ്ധജല വിതരണ കേന്ദ്രത്തിൽനിന്ന് നഗരത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് ഇരുമ്പി​െൻറ രുചി. ഒരാഴ്ചയായി ഇങ്ങനെയാണ് വെള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാർ പീച്ചി പ്ലാൻറ് സന്ദർശിച്ചിരുന്നു. ഉടൻ ശരിയാക്കുമെന്ന വാട്ടർ അതോറിറ്റിയുടെ വാക്ക് കേട്ട് സംഘം മടങ്ങി. പീച്ചിയിൽ കോർപറേഷൻ തുക െചലവിട്ട് നിർമിച്ച ശുദ്ധജല പ്ലാൻറിൽനിന്ന് കുടിവെള്ളം എത്തിക്കുന്ന ചുമതലയാണ് വാട്ടർ അതോറിറ്റിക്കുള്ളത്. കോടികളാണ് ഇതിനായി കോർപറേഷൻ െചലവിടുന്നത്. വിതരണം സംബന്ധിച്ച് വാട്ടർ അതോറിറ്റിക്കും കോർപറേഷനും വ്യക്തമായ കണക്കില്ലാത്തതിനാൽ വാട്ടർ അതോറിറ്റി പറയുന്ന പണം പരിശോധന പോലുമില്ലാതെ അനുവദിക്കുകയാണ് കോർപറേഷൻ ചെയ്യുന്നത്. കോർപറേഷൻ പലപ്പോഴും പ്രതിക്കൂട്ടിലാവുന്നതാണ് കുടിവെള്ള വിതരണം. കാലവർഷത്തിൽ പോലും ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യുന്ന സ്ഥിതിയാണ്. വെള്ളത്തിന് രുചിവ്യത്യാസം വരാൻ തുടങ്ങിയതോടെ ജനങ്ങൾ സ്വകാര്യ ടാങ്കർ ലോറികളെ സമീപിക്കുകയാണ്. ശുദ്ധീകരിക്കാൻ ക്ലോറിൻ ഇട്ടത് കൂടിപ്പോയതാണ് കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ക്ലോറിൻ ഇട്ടതോടെ വാൽവുകളിൽ അടിഞ്ഞു കൂടിയ ചെളിവെള്ളത്തോടൊപ്പം സ്റ്റീൽ പൈപ്പിൽനിന്നുള്ള ഇരുമ്പി​െൻറ അംശം വെള്ളത്തിൽ കലർന്നുവത്രേ. വാൽവുകൾ വൃത്തിയാക്കി അടുത്ത ദിവസം തന്നെ നല്ല വെള്ളം ലഭ്യമാക്കാമെന്നാണ് വാട്ടർ അതോറിറ്റി മേയറെ അറിയിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story