Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:35 PM IST Updated On
date_range 9 July 2017 1:35 PM ISTഭവന പദ്ധതി: തുക വിതരണം തുടങ്ങി
text_fieldsbookmark_border
കുന്നംകുളം: നഗരസഭയില്‍ പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ഭവന നിർമാണത്തിെൻറ ആദ്യഘട്ട തുക വിതരണം തുടങ്ങി. രേഖകള്‍ സമര്‍പ്പിച്ച 60 പേര്‍ക്ക് 30,000 രൂപ വീതമാണ് നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും നഗരസഭയും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപയാണ് ഓരോ വീടിനും നല്‍കുക. നാല് ഘട്ടങ്ങളിലായാണ് തുക നൽകുക. നഗരസഭയില്‍ 258 പേർ ഭവന നിർമാണത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. രേഖകള്‍ ഹാജരാക്കുന്നതോടെ മറ്റുള്ളവര്‍ക്കും പണം അനുവദിക്കും. പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, ഗീത ശശി, സുമ ഗംഗാധരന്‍, കെ.കെ. മുരളി, എ.വി. ഷാജി, മിഷ സെബാസ്റ്റ്യന്‍, വി. മനോജ്കുമാര്‍, എന്‍.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്കായി തയാറാക്കിയ കുട്ടകളുടെ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story