Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:34 PM IST Updated On
date_range 9 July 2017 1:34 PM ISTനെയ്തു തീരാത്ത ജീവിതം
text_fieldsbookmark_border
ചെറുതുരുത്തി: അതിവേഗം കാലം മുന്നോട്ട് കുതിക്കുന്നതിനിെട നേട്ടത്തോടൊപ്പം നമുക്ക് പലതും നഷ്ടമായിട്ടുണ്ട്. പാരമ്പര്യ തൊഴിൽ, സംസ്കാരം... അങ്ങനെ പലതും. അങ്ങനെ നാശത്തിെൻറ വക്കിൽ നിൽക്കുന്ന ഒരു കുലത്തൊഴിലാണ് പുൽപ്പായ നിർമാണം. പാരമ്പര്യ തൊഴിലായ പുൽപ്പായ നിർമാണത്തിന് അന്താരാഷ്ട്ര എക്സലൻസ് അവാർഡ് സ്വന്തമാക്കിയ 76കാരനായ അയ്യപ്പൻ മരിച്ചുകൊണ്ടിരിക്കുന്ന കുലത്തൊഴിലിന് മുന്നിൽ നിസ്സഹായതയോടെ നിൽക്കുകയാണ്. നാട്ടിൽ നിരവധിപേരുടെ വരുമാനമാർഗമായിരുന്നു ഒരുകാലത്ത് പുൽപ്പായ നിർമാണം. പക്ഷെ, പുതുതലമുറയിലാരും ഇന്ന് ഈ മേഖലയിലേക്ക് എത്തുന്നില്ല. അധ്വാനമേറെയുള്ള ഈ തൊഴിലിന് പക്ഷെ വേണ്ടത്ര വരുമാനമില്ലെന്നതാണ് തൊഴിലിലേക്ക് ആരെയും ആകർഷിക്കാതിരിക്കാൻ കാരണമെന്ന് അയ്യപ്പൻ പറയുന്നു. കിള്ളിമംഗലം നാലുപുരക്കൽ വീട്ടിൽ ജനിച്ച അയ്യപ്പൻ കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് കോറപ്പുല്ല് കൊണ്ട് പായ് നെയ്ത്ത്. കോഴിക്കോട് ഇരിങ്ങലിലെ ക്രാഫ്റ്റ് വില്ലേജിൽ നെയ്ത്ത് പരിശീലിപ്പിക്കുകയാണിപ്പോൾ അയ്യപ്പൻ. കിള്ളിമംഗലത്ത് നെയ്ത്ത് പരിശീലനം നടത്താനായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, ആരും പഠനത്തിനെത്താത്തതു കാരണം സൊസൈറ്റി തുറക്കാറില്ല. ഒരു പായ നെയ്തെടുക്കാൻ ചുരുങ്ങിയത് മൂന്നു ദിവസം വേണം. കൂടുതൽ ഡിസൈനുകളുണ്ടെങ്കിൽ അതിലുമേറെ സമയം ആവശ്യമാണ്. ഇത്രയും ദിവസം ഒരാൾ പണി എടുത്താൽ 100 രൂപയാണ് കിട്ടുക. ഇതാണീ പാരമ്പര്യ തൊഴിലിലേക്ക് ആരും കടന്നുവരാതിരിക്കാൻ കാരണം. സർക്കാർ മനസ്സുവെച്ചാൽ മാത്രമെ പായ് നെയ്ത്തിെൻറ പ്രതാപകാലം തിരിച്ചുകിട്ടൂ എന്നാണ് അയ്യപ്പൻ പറയുന്നത്. ചെറുതുരുത്തി സ്കൂളിൽ മോഷണശ്രമം ചുമരിലും, തറയിലും നഗ്നചിത്രങ്ങൾ വരച്ച നിലയിൽ ചെറുതുരുത്തി: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മോഷണശ്രമം അധ്യാപികമാരുടെ വിശ്രമമുറി കുത്തിത്തുറന്ന മോഷ്ടാക്കൾ സാധന സാമഗ്രികൾ വലിച്ച് വാരിയിട്ട നിലയിലാണ്. സ്റ്റാഫ് മുറിയുടെ ചുമരുകളിൽ നഗ്നചിത്രങ്ങൾ വരച്ച നിലയിലും കണ്ടെത്തി. സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് പിറക് വശത്തുകൂടിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കഴിഞ്ഞ വർഷവും ഇവിടെ മോഷണം നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story