Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേറ്റുവ ഹാർബറിൽ മീൻ...

ചേറ്റുവ ഹാർബറിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി സംഘർഷം

text_fields
bookmark_border
വാടാനപ്പള്ളി: മീൻപിടിക്കുന്നതിനെ ചൊല്ലി ചേറ്റുവ ഹാർബറിൽ മത്സ്യതൊഴിലാളികൾ ചേരിതിരിഞ്ഞ് സംഘർഷം. ആക്രമണത്തിൽ പരിക്കേറ്റ െഎ.എൻ.ടി.യു.സി തൊഴിലാളി ആനംകടവിൽ മുഹമ്മദാലിയെ (28) മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വലപ്പാട് ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള വള്ളക്കാരും പൊന്നാനി ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലെ വള്ളക്കാരും തമ്മിലാണ് ചേറ്റുവ ആഴക്കടലിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായത്. പൊന്നാനി, താനൂർ മേഖലകളിലെ വള്ളക്കാർ ചേറ്റുവ ആഴക്കടലിൽ മീൻ പിടിച്ചത് വലപ്പാടുള്ള വേദവ്യാസൻ, ഗോകുൽ വള്ളത്തിലെ തൊഴിലാളികൾ തടഞ്ഞിരുന്നു. ഇനി ചേറ്റുവയിൽനിന്ന് മത്സ്യം പിടിച്ചാൽ വള്ളവും മത്സ്യവും വലയും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു. ചേറ്റുവ ഹാർബറിൽ മത്സ്യം ലേലം ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നുവേത്ര. എന്നാൽ, പൊന്നാനിയിലെ വള്ളക്കാർ പിടിച്ച മത്സ്യം ചേറ്റുവയിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് മത്സ്യം ചേറ്റുവ ഹാർബറിൽ ലേലത്തിന് കൊണ്ടുവന്നപ്പോൾ വലപ്പാട്, നാട്ടിക മേഖലയിലെ ദേവസ്വത്തി​െൻറ 16 വള്ളക്കാർ സ്ഥലത്തെത്തി. മത്സ്യം ലേലം കൊള്ളുന്നതിനെ ചൊല്ലി വടക്കൻ മേഖലയിലെ മത്സ്യ തൊഴിലാളികളും നാട്ടിക -വലപ്പാട് മേഖലയിലെ തൊഴിലാളികളും വാക്കേറ്റമായി. ഇതിനിെട തർക്കം ഹാർബറിന് ഉള്ളിൽ വേണ്ടെന്ന് ചുമട്ടു തൊഴിലാളിയായ മുഹമ്മദാലി പറഞ്ഞതോടെ ഇയാളെ വലപ്പാടുള്ള വള്ളക്കാർ ഒാടിച്ചിട്ട് മർദിക്കുകയായിരുന്നു. സംഘർഷമായതോടെ വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി. ഇരുവരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തുവന്നു. വടക്കൻ മേഖലയിലെ വള്ളക്കാർ രാത്രിയും മത്സ്യം പിടിച്ച് പോകുന്നതോടെ തങ്ങൾക്ക് പകൽ മത്സ്യം ലഭിക്കുന്നില്ലെന്ന് വലപ്പാെട്ട വള്ളക്കാർ പറഞ്ഞു. പൊന്നാനി മേഖലയിലുള്ളവർ പൊന്നാനി മേഖലയിൽ മത്സ്യം പിടിച്ച് പൊന്നാനി ഹാർബറിൽ മത്സ്യം ലേലം കൊള്ളണമെന്ന് ഇവർ ആവശ്യപ്പെട്ടു. അതേസമയം ഹാർബറും കടലും ഏത് മത്സ്യതൊഴിലാളികൾക്കും അവകാശപ്പെട്ടതാണെന്ന് വടക്കൻ മേഖലയിലെ തൊഴിലാളികൾ പറയുന്നു. ചേറ്റുവ മേഖലയിലെ മത്സ്യംപിടിച്ച് അകലേക്ക് കൊണ്ടുപോകുേമ്പാൾ മത്സ്യം ചീയുമെന്നും ഇവർ പറയുന്നു. കാലങ്ങളായി തങ്ങൾ ചേറ്റുവയിൽ മത്സ്യം പിടിച്ച് േചറ്റുവ ഹാർബറിൽ മത്സ്യം വിൽക്കുന്നവരാണെന്നും ഇവർ പറയുന്നു. ന്യായമായ വിലയ്ക്ക് മത്സ്യം ലഭിക്കാനാണ് മത്സ്യം ലേലം കൊള്ളുന്നതെന്നും ലേലത്തിൽ ആർക്കും പെങ്കടുക്കാമെന്നും ഇവർ പറയുന്നു. ചിലർ ലേലം കുത്തുകയാക്കാനാണ് ശ്രമമെന്ന് വടക്കൻ മേഖലയിലെ തൊഴിലാളികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story