Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:34 PM IST Updated On
date_range 9 July 2017 1:34 PM ISTമദ്യവിൽപനശാല തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്
text_fieldsbookmark_border
അന്തിക്കാട്: ജനങ്ങൾ തിങ്ങിപ്പാർക്കുകയും പട്ടികജാതി കോളനിയും സ്കൂളും പ്രവർത്തിക്കുന്ന മുറ്റിച്ചൂർ കുറ്റിമാവിൽ . ഹൈവേയിൽനിന്ന് മാറ്റിയ മദ്യശാലയാണ് കുറ്റിമാവിലേക്ക് മാറ്റുന്നത്. മദ്യശാല തുറക്കുന്നത് പ്രദേശവാസികൾക്ക് പ്രശ്നം സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യശാല തുറക്കാൻ അനുവദിക്കില്ലെന്ന് സ്ത്രീകൾ പറഞ്ഞു. വാർഡംഗം ശാന്ത സോളമെൻറ നേതൃത്വത്തിൽ സമീപവാസികൾ ഒപ്പിട്ട നിവേദനം ഭരണാധികാരികൾക്ക് നൽകി. മദ്യശാല തുറക്കാനുള്ള നടപടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. തീരുമാനത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഇ.രമേശൻ, ഗൗരിബാബു മോഹൻദാസ്, രാമചന്ദ്രൻ, ഉസ്മാൻ അന്തിക്കാട്, ഇ.എസ്. ഷാനവാസ്, ഷേളി, ജോർജ് അരിമ്പൂർ, ഷാജു മാളിയേക്കൽ, ശാന്ത സോളമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story