Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാദ അഭിമുഖം:...

വിവാദ അഭിമുഖം: സെന്‍കുമാര്‍ നിജസ്ഥിതി വ്യക്തമാക്കണം –കെ.പി.എ മജീദ്

text_fields
bookmark_border
വിവാദ അഭിമുഖം: സെന്‍കുമാര്‍ നിജസ്ഥിതി വ്യക്തമാക്കണം –കെ.പി.എ മജീദ് കോഴിക്കോട്: സമകാലിക മലയാളം വാരികയില്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന രീതിയില്‍ തേൻറതായി വന്ന അഭിമുഖത്തി​െൻറ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ തയാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന തകരുകയാണെന്നും മുസ്ലിംകള്‍ ഭൂരിപക്ഷമാവാന്‍ പോകുന്നുവെന്നുമുള്ള നുണ ഏതുരേഖയുടെ അടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് മജീദ് ചോദിച്ചു. 27 ശതമാനമുള്ള മുസ്ലിം ജനസംഖ്യ പെരുകുന്നതായും നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണെന്നും ഒരു പഠനവും റിപ്പോര്‍ട്ടും പറയുന്നില്ല. അത്തരം സംഘ്പരിവാര്‍ പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നാണ് പുറത്തുവന്ന വിവരങ്ങളത്രയും. ജിഹാദിനെക്കുറിച്ച് കേരളത്തിലെ മുസ്ലിം സമുദായം ശരിയായിതന്നെയാണ് മനസ്സിലാക്കിയത്. തീവ്രവാദ,ഭീകരവാദ, ജിഹാദി ചിന്താധാരകളെ ൈകയൊഴിയാനും തള്ളിപ്പറയാനും മുഖ്യധാരാ സംഘടനകളെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഐ.എസിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളാണ് യുദ്ധം ചെയ്യുന്നത്. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റമദാന്‍ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് വാദിയെ പ്രതിയാക്കുന്ന പഴയ പൊലീസ് മുറയാണ്. ഗാന്ധിവധത്തിലും രാജ്യത്തെ ഒട്ടേറെ കലാപങ്ങളിലും പങ്കുള്ള ആര്‍.എസ്.എസിനെ വെള്ളപൂശുന്നതിന് സെൻകുമാർ ഒരു മടിയും കാണിക്കുന്നുമില്ല. സംസ്ഥാന സര്‍ക്കാറിന് വിശ്വാസം നഷ്ടപ്പെട്ട, വിരമിച്ച ഉദ്യോഗസ്ഥന്‍, കേന്ദ്ര ഭരണകൂടത്തി​െൻറ അരികുപറ്റാനുള്ള വിലകുറഞ്ഞ പ്രചാരവേലയാണ് അഭിമുഖത്തിലെ നിരീക്ഷണങ്ങൾ. ജനം ഇത്തരം അവസരവാദങ്ങളെയും നുണപ്രചാരണങ്ങളെയും വേര്‍തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും കെ.പി.എ. മജീദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story