Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വാശ്രയ വിദ്യാഭ്യാസ...

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപത്ത് അതി​െൻറ വക്താക്കൾക്ക് മനസ്സിലായിത്തുടങ്ങി --^മന്ത്രി സുനില്‍കുമാര്‍

text_fields
bookmark_border
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപത്ത് അതി​െൻറ വക്താക്കൾക്ക് മനസ്സിലായിത്തുടങ്ങി ---മന്ത്രി സുനില്‍കുമാര്‍ ചാവക്കാട്: സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ തന്നെ അതി​െൻറ പ്രതിലോമകരമായ നിലപാടുകള്‍ കണ്ട് തങ്ങൾ ചെയ്ത അപരാധം മനസ്സിലാക്കിത്തുടങ്ങിയെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. എ.ഐ.വൈ.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പല തെറ്റായ പ്രവണതകളും സംസ്ഥാനത്ത് കൊണ്ടുവന്നു. പണമുള്ളവനുമാത്രം പഠിക്കാന്‍ കഴിയുകയും അര്‍ഹതയുള്ളവര്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് സ്വാശ്രയ മേഖലയിലെ ഏറ്റവും ദുഷിച്ച പ്രവണത. ലക്ഷങ്ങള്‍ മുടക്കി വിദ്യാഭ്യാസം നേടുന്നയാള്‍ ഇത് എങ്ങനെ തിരിച്ചുപിടിക്കുമെന്ന ചിന്തയില്‍ പ്രവര്‍ത്തിച്ചാല്‍ നാടി​െൻറ അവസ്ഥ എന്താവും. പണമില്ലാത്തവര്‍ വായ്പയെടുത്ത് വിദ്യാഭ്യാസം നേടുന്നു. ഒടുവില്‍ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലെത്തുന്നു-. ഇതെല്ലാം സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ ഭവിഷ്യത്താണെന്നും -മന്ത്രി പറഞ്ഞു. എം.എസ്. സുബിൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കെ.പി. സന്ദീപ്, കെ.കെ. സുധീരൻ, ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, എന്‍.പി. നാസര്‍, അഭിലാഷ് വി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story