Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷകർക്ക്...

കർഷകർക്ക് പ്രതിസന്ധിയായി

text_fields
bookmark_border
പഴയന്നൂർ: കഴിഞ്ഞ വർഷത്തെ പ്രതിസന്ധികൾ കടന്ന് പ്രതീക്ഷയുടെ വിത്തെറിഞ്ഞ നെൽ കർഷകരെ വീണ്ടും ആശങ്കയിലാക്കി രാസവള ക്ഷാമം. കഴിഞ്ഞ വർഷം ആദ്യ കൃഷി പട്ടാളപ്പുഴു നശിപ്പിച്ചപ്പോൾ രണ്ടാം വിള വേനലിലും കരിഞ്ഞു. പ്രതീക്ഷയറ്റ് കർഷകർ ഇത്തവണ ഒന്നാം വിളയിറക്കി വളം ചെയ്യേണ്ട സമയം അതിക്രമിച്ചു. മുപ്പതു ദിവസം കഴിഞ്ഞു ചെയ്യേണ്ട ഒന്നാം വളം 60 ദിവസമായിട്ടും ലഭിച്ചിട്ടില്ല. തൃശൂർ ജില്ലയിലാണ് രാസവളം ലഭ്യമല്ലാത്തത്. ഇതിനു കാരണം ജില്ലയിൽ ഡി.ബി.ടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി കർഷക‍​െൻറ ആധാറുമായി ബന്ധപ്പെടുത്തി മാത്രമേ വളം ലഭിക്കുകയുള്ളൂ എന്നതും ഇതിന് ഉപയോഗിക്കുന്ന പോയിൻറ് ഓഫ് സ്കെയിൽ മെഷീനിൽ വളത്തി​െൻറ വില എത്രയാണോ അതു മാത്രമെ ബിൽ ചെയ്യുകയുള്ളൂ എന്നതുമാണ്. 300 രൂപയുടെ ഒരു ചാക്ക് വളം സ്വകാര്യ കച്ചവടക്കാർക്ക് കടയിലെത്തുമ്പോൾ 302 മുതൽ 305 രൂപ വരെ െചലവ് വരുന്നു. രണ്ടു മുതൽ അഞ്ചു രൂപ വരെ നഷ്ടം വരുന്നതോടെ വളമെടുത്തു വിൽക്കാൻ ഇവർ തയാറാവുന്നില്ല. എന്നാൽ ജില്ലക്ക് പുറത്ത് പദ്ധതി നിലവിൽ വരാത്തതിനാൽ വളത്തിന് ക്ഷാമമില്ല. അതിനാൽ ചില കർഷകർ മറ്റു ജില്ലകളിൽ നിന്ന് വളം വാങ്ങുകയാണ് ചെയ്യുന്നത്. കർഷക സർവിസ് സൊസൈറ്റി വഴി സബ്‌സിഡി നിരക്കിൽ ലഭിക്കേണ്ട വളവും വിൽപനക്കെത്തിയിട്ടില്ല. പുതിയ ബില്ലിങ് മെഷീൻ ഉപയോഗിക്കാൻ പഠിച്ചു വരുന്നതേയുള്ളു എന്നതും ഇതിനു തടസ്സമാകുന്നുണ്ട്. രണ്ടാമത്തെ വളപ്രയോഗത്തിന് വളം ലഭ്യമായി തുടങ്ങും എന്നുമാത്രമെ കൃഷി വകുപ്പും പറയുന്നുള്ളൂ.
Show Full Article
TAGS:LOCAL NEWS
Next Story