Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 1:31 PM IST Updated On
date_range 8 July 2017 1:31 PM ISTസ്കൂൾ വാൻ തോട്ടിലേക്ക് ചരിഞ്ഞു
text_fieldsbookmark_border
ചെറുതുരുത്തി: സ്കൂൾ വാൻ കനാലിലേക്ക് ചരിഞ്ഞു. വിദ്യാർഥികൾ സുരക്ഷിതർ. വെള്ളിയാഴ്ച രാവിലെ 30 കുട്ടികളുമായി പോയ ദേശമംഗലം കൊണ്ടിയൂരിലെ വിദ്യാസാഗർ ഗുരുകുലം സ്കൂളിെൻറ വാഹനമാണ് ആറ്റുപുറത്ത് കനാലിലേക്ക് ചരിഞ്ഞത്. മൂന്ന് ടീച്ചർമാരും ഒരു ആയയും ഉണ്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ മുസ്തഫ, കെ.കെ. മുരളീധരൻ എന്നിവർ ഉടൻ വാനിെൻറ മറുഭാഗത്ത് തൂങ്ങിയതോടെ വാഹനം മറിയാതെ നിന്നു. നാട്ടുകാരെത്തി വാൻ കയർ കൊണ്ട് മരത്തിൽ കെട്ടി ചില്ല് പൊട്ടിച്ച് കുട്ടികളെ പുറത്തിറക്കി. വായന പക്ഷാചരണം ചെറുതുരുത്തി: പള്ളിയിൽ എ.യു.പി സ്കൂളിൽ വായന പക്ഷാചരണം സമാപനവും സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയും വള്ളത്തോൾ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. വാർഡംഗം നാരായണൻ നമ്പൂതിരി, പ്രധാനാധ്യാപകൻ കെ.ടി. ശിവദാസൻ, ജോബി, ടി.വി. ജ്യോതിലക്ഷ്മി, ബേബി, അരുൺ എസ്. തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story