Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:01 AM GMT Updated On
date_range 8 July 2017 8:01 AM GMTരോഗികളുടെ ഉത്കണ്ഠ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയണം. - ഡോ.എം.കെ.സി.നായർ
text_fieldsbookmark_border
തൃശൂർ: രോഗികളുടെ ഉത്കണ്ഠ തൊടാതെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയേണ്ടതുണ്ടെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ. രോഗികളോടുള്ള സമീപനം സൗഹാർദപരമാകണം. വൈദ്യശാസ്ത്ര വിഷയങ്ങളിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളുടെ സമാഹാരമായ 'വൈദ്യശാസ്ത്രമഞ്ജരി' ഡോക്ടർമാരായ ബെബെറ്റോ തിമോത്തി, എസ്.ശ്രീലക്ഷ്മി എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ, മീരാഭായ്, കൺവീനർ പി.മുരളീധരൻ, ആരോഗ്യ സർവകലാശാല അക്കാദമിക് ഡീൻ ഡോ.വി.വി.ഉണ്ണികൃഷ്ണൻ, ഡോ.ടി.എൻ.അനൂപ് കുമാർ, ഡോ.എം.സി.സാവിത്രി, ഡോ.കെ.ജി.വിശ്വനാഥൻ, ഡോ.പി.പ്രസാദ് എന്നിവർ സംസാരിച്ചു.
Next Story