Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:10 AM GMT Updated On
date_range 7 July 2017 8:10 AM GMTപുതുക്കാട്ട് കോൺഗ്രസിൽ കെ.പി. വിശ്വനാഥനെതിരെ പട
text_fieldsbookmark_border
തൃശൂർ: മുൻ മന്ത്രി കെ.പി. വിശ്വനാഥനെതിരെ പുതുക്കാട്ട് കോൺഗ്രസ് െഎ ഗ്രൂപ്പിെൻറ നീക്കം. മണ്ഡലത്തിൽ വോട്ടറല്ലാത്ത വിശ്വനാഥൻ അവിടത്തെ പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽനിന്ന് െഎ ഗ്രൂപ് പ്രതിനിധികൾ ഇറങ്ങിപ്പോയി. വിശ്വനാഥൻ പുതുക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കാലത്ത് അദ്ദേഹത്തിെൻറ ദുർവാശി കാരണം ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്ന് െഎ ഗ്രൂപ് ആരോപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു തവണ ഇടതുപക്ഷ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ ജയിക്കുന്ന അവസ്ഥയുണ്ടായി. വിശ്വനാഥൻ ചെയർമാനായി നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവുമധികം വോട്ട് ഇൗ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിക്കായിരുന്നു. അടുത്തിടെ പൂക്കോട് ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ ഡി.സി.സി തീരുമാനം മറികടന്ന് വിശ്വനാഥൻ അവതരിപ്പിച്ച പാനലിന് 10ശതമാനത്തിൽ താഴെ വോട്ടാണ് നേടാനായത്. മണ്ഡലത്തിൽ വോട്ടറല്ലാത്ത അദ്ദേഹം അവിടെ ചെന്ന് പ്രവർത്തകരെ ഭിന്നിപ്പിക്കുകയും പാർട്ടിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും െഎ ഗ്രൂപ് കുറ്റപ്പെടുത്തുന്നു. ഇൗ പശ്ചാത്തലത്തിലാണ് മണ്ഡലത്തിലെ യോഗങ്ങൾ ബഹിഷ്കരിക്കാൻ െഎ ഗ്രൂപ് തീരുമാനിച്ചത്. ഡി.സി.സി മുൻ പ്രസിഡൻറ് എം.പി. ഭാസ്കരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, ആൻറണി കുറ്റൂക്കാരൻ, മണ്ഡലം പ്രസിഡൻറുമാരായ ടി.എം. ചന്ദ്രൻ, എം.ഒ. ജോൺ, പി.ടി. വിനയൻ, പ്രിൻസിപ്പൽ തയ്യാലക്കൽ, പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി എന്നിവർ പെങ്കടുത്തു. ഇക്കാര്യത്തിൽ കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. ജിഷ്ണു കേസ് കത്തി നിൽക്കുേമ്പാൾ കേസിലുൾപ്പെട്ട മകൻ സഞ്ജിത്തിനെ സംരക്ഷിക്കാൻ വിശ്വനാഥൻ സി.പി.എം നേതാക്കളെ കാണാൻ ഒാടുകയായിരുന്നു. മഹിജ പ്രശ്നത്തിൽ കോൺഗ്രസ് എടുത്ത നിലപാടിനെ അദ്ദേഹം പരസ്യമായി വിമർശിച്ചുവെന്നും യോഗം കുറ്റപ്പെടുത്തി. പാലിയേക്കര ടോൾ വിരുദ്ധ സമരം ഡി.സി.സി ഏറ്റെടുത്തിട്ടും ടോൾ കമ്പനിക്ക് മെസ്സ് തുടങ്ങിയ സൗകര്യങ്ങൾ ചെയ്യുന്ന ഡി.സി.സി സെക്രട്ടറി കല്ലൂർ ബാബു, മണ്ണുത്തി കാളത്തോടിൽ മദ്യ വിൽപനശാലക്ക് സ്ഥലം അനുവദിച്ച ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. സനീഷ് കുമാർ എന്നിവരുടെ നടപടി പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് യോഗം കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
Next Story